Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സിയിൽ ഗുരുതര പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഗുരുതര പ്രതിസന്ധിയിലാണെന്നും ഇത് പെട്ടെന്ന് മറികടക്കാനാവില്ലെന്നും ഗതാഗത മന് ത്രി എ.കെ ശശീന്ദ്രൻ. നിയമന ഉത്തരവ് നൽകിയാൽ പരിശീലനം നൽകാൻ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വിധിയെ തുടർന്ന് എറണാകുളത്ത് 40 ശതമാനം സർവീസുകളാണ് മുടങ്ങിയത്. സ്പെയർ പാർട്സ് വാങ്ങാനാവാതെ നിലവിൽ 1400 സർവീസുകളാണ് മുടങ്ങിക്കിടക്കുന്നത്. കെ.എസ്.ആർ.ടി.സി ഇരട്ടി ബാധ്യതയിലേക്കാണ് നീങ്ങുന്നത്. നിലവിലുള്ള അവസ്ഥ മനസിലാക്കി വിധി നടപ്പാക്കാൻ കാലതാമസം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
