Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ ശശീന്ദ്രന്...

എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് ഒത്തുതീർപ്പാക്കണമെന്ന ഹരജി പരാതിക്കാരി പിൻവലിച്ചു

text_fields
bookmark_border
എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് ഒത്തുതീർപ്പാക്കണമെന്ന ഹരജി പരാതിക്കാരി പിൻവലിച്ചു
cancel

കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഹൈകോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു. വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയതിന്​ പിന്നാലെയാണ്​ ഹരജി പിൻവലിക്കുന്നതായി ഹരജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്​. എ.കെ. ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഇൻറർവ്യൂ എടുക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതിക്കാരി തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പായെന്നും കേസ് നടപടികൾ തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസ്​ അവസാനിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടാണ്​ വെള്ളിയാഴ്​ച കേസ്​ പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചത്​. 

എന്തു പൊതുതാല്‍പര്യത്തി​​​െൻറ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാന്‍ ജുഡീഷ്യൽ കമീഷന്‍ രൂപവത്​കരിച്ചതെന്ന് വെള്ളിയാഴ്​ച ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. അന്വേഷണ കമീഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയെന്നായിരുന്നു അദ്ദേഹത്തി​​​െൻറ അഭിഭാഷക​​​െൻറ മറുപടി. ഇതോടെയാണ്​ ഹരജിയുടെ കാര്യത്തിൽ കോടതി സർക്കാറി​​​െൻറ നിലപാട്​ തേടിയത്​. രണ്ടു സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും ​​ഒന്നൊഴികെ കേസിലെ മറ്റ്​ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വാദിയും പ്രതിയും തമ്മില്‍ ധാരണയായ സാഹചര്യത്തിൽ വിചാരണ നടപടികൾക്ക്​ പ്രസക്​തിയില്ലെന്നും വിചാരണ ഫലപ്രദമാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്​ടർ ചൂണ്ടിക്കാട്ടി.

ക്രിമിനൽ കുറ്റകൃത്യങ്ങൾ സമൂഹത്തോടുള്ള കുറ്റമാണെന്ന്​ ഒരു ഘട്ടത്തിൽ കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍ക്കാന്‍ അനുവദിക്കരുതെന്നും വാദിയും പ്രതിയും മാത്രമല്ല ​േകസ്​ പരിഗണിക്കു​​േമ്പാൾ സമൂഹത്തോടുള്ള ഉത്തരവാദിത്തവും കണക്കിലെടുക്കേണ്ടി വരുമെന്ന്​ ശശീന്ദ്രനെതി​െ​​ര കേസിൽ കക്ഷി ചേരാൻ ഹരജി നൽകിയവർ വാദമുന്നയിച്ചു. പരാതി പിന്‍വലിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം വിചാരണകോടതി നേര​േത്ത തള്ളിയതാണെന്നും അഭിഭാഷകർ  ചൂണ്ടിക്കാട്ടി. തുടർന്ന്​ ഇത്തരം കേസുകളില്‍ ഗൗരവമേറിയ നിലപാടായിരിക്കും സ്വീകരിക്കുകയെന്ന പരാമർശത്തോടെ കോടതി ഹരജി വിധി പറയാൻ മാറ്റി.

എന്നാല്‍, ഹരജി പിന്‍വലിക്കാനുള്ള സാധ്യത ഹരജിക്കാരിയുടെ അഭിഭാഷകൻ തന്നെ കോടതിയെ അറിയിച്ചു. ഇക്കാര്യം ഉച്ചക്ക്​ ശേഷം അറിയിക്കാൻ കോടതി നിർദേശിച്ചു. ഉച്ച കഴിഞ്ഞ്​ കേസ്​ പരിഗണിച്ചപ്പോൾ ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരിക്ക്​ വേണ്ടി അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഇതോടെ കേസിലെ നടപടികള്‍ വിചാരണ കോടതിയിൽ തുടരാൻ അവസരമൊരുങ്ങിയിരിക്കുകയാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsncpthomas chandyMinister AK Saseendranmalayalam newsphone call case
News Summary - ak saseendran- Kerala news
Next Story