ഫോൺകെണി: കേസ് ഒത്തുതീരുന്നത് കമീഷൻ പ്രവർത്തനത്തെ ബാധിക്കില്ല
text_fieldsകൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ലൈംഗിക ആരോപണമുന്നയിച്ച് നൽകിയ കേസ് പരാതിക്കാരിയുമായി ഒത്തുതീർക്കുന്നത് കമീഷൻ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അന്വേഷണ കമീഷൻ പി.എസ്. ആൻറണി. ഫോൺ കെണി കേസിലെ പരാതിക്കാരി കോടതിയിൽ നൽകിയ സ്വകാര്യ അന്യായം സംബന്ധിച്ച അന്വേഷണം കമീഷെൻറ പരിധിയിൽ വരുന്നതല്ല. രണ്ടും തമ്മിൽ ബന്ധമില്ല. അതിനാൽ, ക്രിമിനൽ കേസ് ഒത്തുതീർപ്പാകുന്നതോ നിലനിൽക്കുന്നതോ കമീഷന് പരിഗണിക്കേണ്ടതുമില്ല. കമീഷെൻറ അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയെന്നും ഡിസംബർ ആദ്യവാരം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും മുന്‍ ജില്ല ജഡ്ജിയായ പി.എസ്. ആൻറണി പറഞ്ഞു.
