
ജലീലിനെ എല്ലാവർക്കും അറിയാം, അദ്ദേഹം നല്ല ഈമാനുള്ള മനുഷ്യൻ -എ.കെ. ബാലൻ
text_fieldsകോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ഇ.ഡി ചോദ്യംചെയ്ത സംഭവത്തിൽ കെ.ടി ജലീലിന് പിന്തുണയുമായി മന്ത്രി എ.കെ ബാലൻ. അദ്ദേഹത്തെ എല്ലാവർക്കും അറിയാം. ജലീൽ നല്ല ഈമാനുള്ള (വിശ്വാസമുള്ള) മനുഷ്യനാണ്. സത്യം ജയിക്കുമെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞതാണെന്നും എ.കെ ബാലൻ പ്രതികരിച്ചു. നാദാപുരത്ത് മോയിൻകുട്ടി വൈദ്യർ സ്മാരക ഉപകേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിരീശ്വരവാദികളെ നിങ്ങൾക്ക് വിശ്വസിക്കാം, മുനാഫിഖുകളെ (കപടവിശ്വാസികൾ) വിശ്വസിക്കരുത് എന്ന് റസൂൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ എന്തും പറയാമെന്ന സ്ഥിതിയാണ്. അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പിന്നെ സെക്രട്ടേറിയറ്റ് കത്തിച്ചുവെന്ന് പറഞ്ഞു. ഒന്നും പറയാൻ മടിയില്ലാത്തവരാണ് പ്രതിപക്ഷത്തുള്ളത്.
ഖുർആൻെറ കൂടെ സ്വർണം കടത്തിയെന്നായിരുന്നു ആദ്യം. പിന്നെ ഈത്തപ്പഴത്തിൻെറ കൂടെയെന്നായി. കള്ളപ്രചരണം നടത്തുന്നവരോട് ജനങ്ങൾക്ക് പരമപുച്ഛമാണ്. പിണറായി വിജയൻ അധികാരത്തിൽ വന്ന ശേഷം ഹൈകോടതി സർക്കാരിനെതിരെ യാതൊരും വിമർശനവും ഉന്നയിയിച്ചിട്ടില്ലെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.
