Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളമെന്നുകേട്ടാൽ...

കേരളമെന്നുകേട്ടാൽ കേന്ദ്രത്തിന്​ ഭ്രാന്തിളകും -എ.കെ ബാലൻ

text_fields
bookmark_border
കേരളമെന്നുകേട്ടാൽ കേന്ദ്രത്തിന്​ ഭ്രാന്തിളകും -എ.കെ ബാലൻ
cancel

തിരുവനന്തപുരം: റിപ്പബ്ലിക്​ ദിന പരേഡിൽ നിന്ന്​ കേരളത്തി​​​​െൻറ നിശ്ചല ദൃശ്യം ഒഴിവാക്കിയത്​ സംസ്ഥാനത്തോടുള്ള അവഗണനയെന്ന്​ സാംസ്​കാരിക വകുപ്പ്​ മന്ത്രി എ.കെ ബാലൻ. ​കേന്ദ്രസർക്കാറിന്​ കേരളമെന്നുകേട്ടാൽ ഭ്രാന്തുപിടിക്കുന്ന അവസ്ഥയാണ്​. കേരളത്തിൻെറ സാംസ്​കാരിക തനിമ ലോകത്തിന്​ മുമ്പാകെ​ കാണിക്കുന്ന ഒരു നിശ്ചല ദൃശ്യത്തെ എതിർക്കുന്നത്​ എന്തിനാണ്​. രാഷ്​ട്രീയ പ്രേരിതമായ നടപടിയാണ്​ കേന്ദ്രത്തി​േൻറതെന്നും മന്ത്രി ആരോപിച്ചു.

വിദഗ്​ധ സമിതി നേരത്തെ കണ്ട ദൃശ്യം അവസാന ഘട്ടത്തിലാണ്​ ഒഴിവാക്കിയത്​. കാലാമൂല്യമുള്ള ദൃശ്യം എന്തിന്​ ഒഴിവാക്കിയെന്ന്​ അറിയില്ല. ഇത്​ മൂന്നാം തവണയാണ്​ കേരളത്തി​​​​െൻറ നിശ്ചല ദൃശ്യം ഒഴിവാക്കുന്നത്​. എന്നാൽ നേരത്തെ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്​ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും ഒഴിവാക്കിയത്​ പ്രത്യേക രാഷ്​ട്രീയ കാരണങ്ങൾകൊണ്ട്​ തന്നെയാണെന്നും എ.കെ ബാലൻ മാധ്യമങ്ങളോട്​ പറഞ്ഞു.

കായലി​​​​െൻറ പശ്ചാത്തലത്തിൽ കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടമേളം തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നിൽ അവതരിപ്പിച്ചത്. മൂന്നാം റൗണ്ടിലാണ് നിശ്ചല ദൃശ്യം ഒഴിവാക്കി‍യത്.

ഈ സർക്കാർ വന്നതിനുശേഷം കേരളം നൽകിയ പത്​മ പുരസ്​കാരത്തിനുള്ള ശിപാർശകളും തള്ളുന്ന അവസ്ഥയുണ്ടായി.
പത്മ പുരസ്​കാരത്തിന്​ കേരളം നൽകിയ എം.ടി വാസുദേവൻനായർ,​ മമ്മൂട്ടി അടക്കമുള്ള പ്രമുഖരെ ഉൾപ്പെടുത്തിയ ശിപാർശ ചവട്ടുകുട്ടയിൽ ഇടുകയാണ്​ ചെയ്​തതെന്നും മന്ത്രി ആരോപിച്ചു.

കേന്ദ്രസർക്കാറിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു. അതിന്​ സംസ്ഥാന സർക്കാറിന്​ അധികാരമുണ്ട്​. എന്നാൽ പ്രമേയത്തിനെതിരെ ബി.ജെ.പിയുടെ പ്രതിനിധി ഒരക്ഷരം പോലും പ്രതികരിച്ചില്ല. മനഃസാക്ഷികുത്ത്​ കൊണ്ടാണ്​ ഒ. രാജഗോപാൽ ഒന്നും മിണ്ടാതിരുന്നതെന്നും ബാലൻ പറഞ്ഞു.

ലോക കേരളസഭ തട്ടിപ്പാണെന്നും സി.പി.എമ്മിന്​ ഫണ്ട്​ പിരിക്കാനുള്ള പരിപാടിയാണെന്നുമുള്ള കേന്ദ്രസഹമന്ത്രി വി. മുരളീധര​​​െൻറ ആരോപണത്തെയ​ും മന്ത്രി തള്ളി. ഒന്നാമത്​ കേരളസഭ പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്​ത അന്നത്തെ കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം ഇത്​ ലോകത്തിന്​ തന്നെ മാതൃകയാ​ണെന്ന്​​ പറഞ്ഞിരുന്നു. വി മുരളീധര​​​െൻറ പേര്​ നേരത്തെ നിശ്ചയിച്ചിരുന്നതാണ്​. എന്നാൽ അദ്ദേഹം പരിപാടി ബഹിഷ്​കരിച്ചത്​ രാഷ്​ട്രീയ പ്രേരിതമായാണെന്നും മന്ത്രി എ.കെ ബാലൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balancentral govtTableau
News Summary - AK Balan slams Central Govt for rejecting Kerala's Tableau - Kerala news
Next Story