Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിസഭയിലെ ജയരാജന്‍െറ രണ്ടാംസ്ഥാനം ഇനി എ.കെ. ബാലന്

text_fields
bookmark_border
മന്ത്രിസഭയിലെ ജയരാജന്‍െറ രണ്ടാംസ്ഥാനം ഇനി എ.കെ. ബാലന്
cancel

തിരുവനന്തപുരം: വ്യവസായ മന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച ഇ.പി. ജയരാജന്‍ ഇരുന്ന നിയമസഭയിലെ സീറ്റില്‍ ഇനി മന്ത്രി എ.കെ. ബാലന്‍. മന്ത്രിസഭയിലെ രണ്ടാമനെന്നനിലയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടം ഇതുവരെ ജയരാജനായിരുന്നു. അതാണ് ബാലന് ലഭിച്ചത്.
ജയരാജന് രണ്ടാംനിരയില്‍ എസ്. ശര്‍മക്ക് സമീപം മധ്യഭാഗത്തായി ഇരിപ്പിടം നല്‍കി. മന്ത്രിമാര്‍ കഴിഞ്ഞ് സി.പി.എമ്മിന്‍െറ പ്രധാന നേതാക്കള്‍ ഇരിക്കുന്ന ഭാഗമാണിത്. രണ്ടാം നിരയിലായിരുന്ന മന്ത്രി ജി. സുധാകരന്‍  ഇപ്പോള്‍ ഒന്നാംനിരയിലാണ്. വി.എസ്. അച്യുതാനന്ദന് തൊട്ടടുത്താണ് അദ്ദേഹം ഇരിക്കുന്നത്.

തിങ്കളാഴ്ച ചോദ്യോത്തരം ആരംഭിക്കുന്നതിനു  മുമ്പ് സഭയിലത്തെിയ ജയരാജന് ജീവനക്കാരാണ് പുതിയ ഇരിപ്പിടം കാണിച്ചുകൊടുത്തത്. ഭരണപക്ഷ എം.എല്‍.എമാരെല്ലാം ജയരാജന് ഒപ്പം കൂടി കുശലാന്വേഷണം നടത്തി. മന്ത്രി എ.കെ. ബാലനും അദ്ദേഹത്തിന്‍െറ അടുത്തത്തെി സംസാരിച്ചു. ചോദ്യോത്തരവേളയില്‍ ശാന്തനായിരുന്ന ജയരാജന്‍ ശൂന്യവേളയില്‍ തന്‍െറ രാജിയെ കുറിച്ച് ചട്ടം 64 പ്രകാരം വിശദീകരണം നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ak balan - second in command of Pinarayi government
Next Story