Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിന്‍റെ ​അയോഗ്യത കോൺഗ്രസ്​ ചോദിച്ചു വാങ്ങിയത്​ -എ.കെ ബാലൻ

text_fields
bookmark_border
AK Balan
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധി കോൺഗ്രസ്​ ചോദിച്ച്​ വാങ്ങിയതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കേസിന്‍റെ ഒരു ഘട്ടത്തിലും കോൺഗ്രസ്​ നേതൃത്വം ജാഗ്രത കാണിച്ചിട്ടില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.

നിയമപരമായി നിലനിൽക്കാത്ത എഫ്.ഐ.ആർ ആണ് കേസിന്‍റെ അടിസ്ഥാനമെന്ന് കോടതിയെ ധരിപ്പിക്കാൻ സാധിക്കുമായിരുന്നു. വിധി വന്നാൽ തൊട്ടടുത്ത ദിവസം അപ്പീൽ കോടതിയിൽ വിധിയും ശിക്ഷയും സ്റ്റേ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതായിരുന്നു, അതും ചെയ്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നുപോലും സംശയിക്കേണ്ടതാണെന്ന്​ പ്രസ്താവനയിൽ എ.കെ. ബാലൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AK Balan react to Rahul Gandhi's Imprisonment
Next Story