Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലൻ ‘മാറാട്’...

ബാലൻ ‘മാറാട്’ എടുത്തിട്ടതും മുഖ്യമന്ത്രി പിന്തുണച്ചതും ആലോചിച്ചുറച്ച്

text_fields
bookmark_border
ബാലൻ ‘മാറാട്’ എടുത്തിട്ടതും മുഖ്യമന്ത്രി പിന്തുണച്ചതും ആലോചിച്ചുറച്ച്
cancel

കോഴിക്കോട്​: കേരളം മറക്കാൻ ശ്രമിക്കുന്ന മാറാട്​ കലാപം എടുത്തിട്ട്​ വർഗീയ ധ്രുവീകരണത്തിന്​ വഴിമരുന്നിട്ട മുൻ മന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചതോടെ കൃത്യമായി ആസൂത്രണം ചെയ്ത പ്രസ്താവനയാണ്​ ബാലൻ നടത്തിയതെന്ന്​ വ്യക്തമാകുന്നു.

ബി​.ജെ.പി പ്രസിഡന്‍റ്​ രാജീവ്​ ചന്ദ്രശേഖർ ബാലന്‍റെ പ്രസ്താവനയെ പിന്തുണച്ചതു സംബന്ധിച്ച ചോദ്യത്തിന്​ ഞങ്ങൾ മതനിരപേക്ഷതക്കു വേണ്ടിയാണ്​ ഇത്​ പറയുന്നതെന്നും ബി.ജെ.പിക്ക്​ വേറെ ഉദ്ദേശ്യമുണ്ടാകുമെന്നുമുള്ള മറുപടിയാണ്​ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്​ എന്നതും കൗതുകകരമാണ്​. മാറാട്​ കലാപ വേളയിൽ മന്ത്രിയായിരുന്ന ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടിയെ അവിടേക്ക്​ അയക്കാതെ തടഞ്ഞത് അന്ന്​​ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയായിരുന്നുവെന്ന്​ പറഞ്ഞ മുഖ്യമന്ത്രി പക്ഷേ, ഇതിൽ ജമാഅത്തെ ഇസ്​ലാമിയുടെ റോൾ എന്താണെന്ന്​ മനപ്പൂർവം വിസ്മരിച്ചു.

അനിഷ്ടസംഭവമുണ്ടായ കടപ്പുറത്ത്​ മുസ്​ലിം നേതാക്കളെ ആരെയും കടത്തിവിടാതിരുന്ന സമയത്ത്​ കടപ്പുറം സന്ദർശിച്ച്​ സമാധാന ശ്രമത്തിന്​ ആക്കം കൂട്ടിയത്​ അന്നത്തെ ജമാഅത്തെ ഇസ്​ലാമി അമീർ കെ.എ. സിദ്ദീഖ്​ ഹസനായിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ്​ ജമാഅത്തെ ഇസ്​ലാമിയെ ചേർത്ത്​ മാറാട്​ കലാപം ആവർത്തിക്കുമെന്ന്​ എ.കെ. ബാലൻ പറഞ്ഞത്​. ഇതിനെയാണ്​ ലീഗിനെക്കൂടി ചേർത്ത്​ മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്​ എന്നതാണ്​ മറ്റൊരു കൗതുകം.

മാറാട് കലാപത്തെ തുടർന്ന് സംഭവസ്ഥലം സന്ദർശിച്ച്​ അരയസമാജം ഭാരവാഹികളുമായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി സംസാരിക്കുന്ന ജമാഅത്തെ ഇസ്​ലാമി അമീർ കെ.എ. സിദ്ദീഖ്​ ഹസൻ

രണ്ടാം പിണറായി സർക്കാർ മൃദു ഹിന്ദുത്വ നിലപാട്​ സ്വീകരിക്കാൻ തുടങ്ങിയതു മുതൽ ലീഗിനെയും ജമാഅത്തെ ഇസ്​ലാമിയെയും യു.ഡി.എഫുമായി ചേർത്ത്​ ധ്രുവീകരണ ശ്രമങ്ങൾ നടത്തുന്നതായി ആരോപണമുയർത്തുന്നുണ്ട്​. മാത്രവുമല്ല, ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ. ശൈലജ എന്ന കരുത്തുറ്റ സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടും ക്ലച്ച്​ പിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാഫിർ സ്ക്രീൻ ​ഷോട്ട്​ ഇറക്കി വർഗീയ ധ്രുവീകരണത്തിന്​ ശ്രമിച്ചു.

തുടർന്ന്​ പാലക്കാട്​, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകളിലും വർഗീയ കാർഡിറക്കി അതിജീവനത്തിന്​ ശ്രമിച്ചു. മൂന്നിടത്തും കനത്ത പരാജയമേറ്റു വാങ്ങിയിട്ടും പാഠം പഠിക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ വോട്ട്​ ലക്ഷ്യമാക്കി ഇതേ കാർഡുമായി ധ്രുവീകരണത്തിന്​ ശ്രമിച്ചെങ്കിലും ചരിത്ര പരാജയം ഏറ്റുവാങ്ങി. സി.പി.എം പുനർവിചിന്തനത്തിന്​ തയാറാകണമെന്ന ആവശ്യം പാർട്ടി അനുഭാവികളുടെ ഭാഗത്തുനിന്നുതന്നെ ഉയർന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ​ പാർട്ടി ആസൂ​ത്രണം ചെയ്യുന്നതും​ ഇതുതന്നെയാണെന്നാണ്​​ എ.കെ. ബാലന്‍റെ പ്രസ്താവനയെ ​മുഖ്യമന്ത്രി പിന്തുണച്ചതിലൂടെ വ്യക്തമാകുന്നത്​.

ഭരണ പരാജയവും ശബരിമല കൊള്ള ഉൾപ്പെടെയുള്ള അഴിമതിയും പ്രതിപക്ഷം ആയുധങ്ങളാക്കി ആഞ്ഞടിക്കുമ്പോൾ സി.പി.എം കനത്ത പ്രതിരോധത്തിലാണ്​. പ്രത്യേകിച്ച്​ ശബരിമല കൊള്ള കീറാമുട്ടിയായി പാർട്ടിക്ക്​ മുകളിൽ തൂങ്ങിനിൽക്കുകയാണ്​. പാർട്ടി നേതാക്കൾ തന്നെ പ്രതികളായി ജയിലിലായെങ്കിലും അവരെ തള്ളിപ്പറയാൻ പാർട്ടിക്കാവാത്തത്​ ഉന്നതർക്ക്​ പങ്കുള്ളതിനാലാണെന്ന്​ അരിയാഹാരം കഴിക്കുന്നവരൊക്കെ വിശ്വസിക്കുന്ന ഘട്ടത്തിൽ വിഷയം മാറ്റിപ്പിടിക്കേണ്ടത്​ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ആവശ്യമാണ്​. പക്ഷേ, അതിന് മതേതര​ കേരളം മറക്കാൻ ശ്രമിക്കുന്ന മാറാട്​ കലാപം അടക്കം ​എടുത്തിട്ട്​ ധ്രുവീകരണത്തിന്​ ശ്രമം നടത്തുന്നത്​ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Balanmarad massacreCPMPinarayi Vijayan
News Summary - A.K. Balan raised the issue of 'Marad' with the permission of the Chief Minister
Next Story