ഒ. രാജഗോപാലിെൻറ വ്യക്തിത്വം വി.എസിനും ഗൗരിയമ്മക്കുമൊപ്പം –മന്ത്രി എ.കെ. ബാലൻ
text_fieldsവടക്കഞ്ചേരി (പാലക്കാട്): ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എയെ പ്രശംസിച്ച് മന്ത്രി എ.കെ. ബാലൻ. ജീവിച്ചിരിക്കുന്നവരിൽ ഗൗരിയമ്മക്കും വി.എസ്. അച്യുതാനന്ദനുമൊപ്പം വ്യക്തിത്വവും മാന്യതയുമുള്ള നേതാവാണ് രാജഗോപാൽ എന്ന് മന്ത്രി പറഞ്ഞു. പക്വതയോടെ സംസാരിച്ച് മാന്യത പുലർത്തുന്നയാൾ കൂടിയാണദ്ദേഹം.
ഒ. രാജഗോപാൽ എം.എൽ.എയുടെ നവതിയോടനുബന്ധിച്ച് മണപ്പാടം കണക്കന്നൂർ കാർത്യായനി ഭഗവതി ക്ഷേത്രത്തിന് സമീപം നിർമിച്ച ‘രാജമന്ദിരം’ നവതി സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി എ.കെ. ബാലനും ഒ. രാജഗോപാലും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
