തിരുവനന്തപുരം: ഗൺമാന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി എ.കെ. ബാലൻ ക്വാറൻറീനിൽ പ്രവേശിച്ചു. ബുധനാഴ്ചയാണ് ഗൺമാൻമാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം സമ്പർക്കത്തിൽ വന്ന മറ്റും സ്റ്റാഫുകളും സ്വയം ക്വാറൻറീ പ്രവേശിച്ചിട്ടുണ്ട്.
ഗൺമാൻ ആഗസ്റ്റ് 14 മുതൽ 28 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. 24ന് നടന്ന നിയമസഭ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും സഭയിൽ വന്ന സ്റ്റാഫും ആൻറിജൻ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു.
മന്ത്രിയുടെ ഓഫിസ് അണുവിമുക്തമാക്കി രണ്ടുദിവസം അടച്ചിടും. ഓഫിസ് സംബന്ധമായ ജോലികൾ ഔദ്യോഗിക വസതിയായ പമ്പയിൽ തൽക്കാലം ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.