അധ്യാപകരെ സ്ഥിരപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യം -എ.കെ. ബാലൻ
text_fieldsപാലക്കാട്: മെഡിക്കല്‍ കോളജില്‍ താൽകാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അനവസരത്തിലുള ്ളതാണെന്ന് മന്ത്രി എ.കെ. ബാലൻ. അര്‍ഹരായവരെ തന്നെയാണ് സ്ഥിരപ്പെടുത്തിയതെന്നും സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ അത് മെഡിക്കല്‍ കോളജിെൻറ അംഗീകാരത്തെ ബാധിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കാനും പല പ്രതിസന്ധികളാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്. മെഡിക്കല്‍ കൗണ്സിലിെൻറ സ്ഥിരാംഗീകാരം നേടാൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
ഹൈകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിക്ക് അനുകൂലമായ നിലപാട് കേന്ദ്രമന്ത്രി സ്വീകരിച്ചതോടെ മെഡിക്കല്‍ കൗണ്സിലിെൻറ അംഗീകാര ലഭ്യത എളുപ്പമായെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
