മെഡിക്കൽ ബിൽ: രാഷ്ട്രീയമായും സാേങ്കതികമായും ശരിയെന്ന് എ.കെ.ബാലൻ
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ ബിൽ രാഷ്ട്രീയമായും സാേങ്കതികമായും ശരിയായിരുന്നുവെന്ന് നിയമമന്ത്രി എ.കെ ബാലൻ. ഒാർഡിനൻസ് ഒപ്പുവെക്കുന്നതിൽ ഗവർണർ തടസം പറഞ്ഞിരുന്നില്ല. നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ഇതുസംബന്ധിച്ച ഒാർഡിനൻസ് കൊണ്ടുവന്നതെന്നും എ.കെ ബാലൻ പറഞ്ഞു.
കോടതി വിധി സർക്കാറിന് എതിരല്ല. മെഡിക്കൽ ബില്ലിൽ സർക്കാറിന് തെറ്റുപറ്റിയിട്ടില്ല. ബിൽ ഗവർണർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിയും കോൺഗ്രസും ബില്ലിന് അനുകൂലമായിരിന്നുവെന്നും എ.കെ.ബാലൻ ചൂണ്ടിക്കാട്ടി.
2016-17 ലെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് അട്ടിമറിച്ച പ്രവേശനം ക്രമീകരിക്കാനാണ് സർക്കാർ ബിൽ പാസാക്കായത്. ഇതിനെതിരെ സുപ്രീംകോടതിയിൽ നിന്ന് വിധിയുണ്ടായി. ഇതിന് പിന്നാലെയാണ് ബില്ലിനെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തുന്നത്.
