സൗമ്യ കേസിൽ പൊലീസിന് വീഴ്ച പറ്റി –മന്ത്രി ബാലൻ
text_fieldsപാലക്കാട്: സൗമ്യ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി എ.കെ. ബാലൻ. പൊലീസ് അസോസിയേഷൻ പാലക്കാട് ജില്ല സമ്മേളനഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗമ്യ ട്രെയിനിൽനിന്ന് ചാടിയെന്നാണ് കേസ്ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തള്ളിയിട്ടു എന്നാണ് രേഖപ്പെടുത്തിയതെങ്കിൽ കേസിെൻറ വിധി മറ്റൊന്നാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേസ്ഡയറി കൈകാര്യം ചെയ്ത കോൺസ്റ്റബിൾ വരുത്തിയ ഗുരുതരപിഴവാണ് ഗോവിന്ദച്ചാമിയെ കൊലക്കയറിൽനിന്ന് രക്ഷിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പൊലീസ് സേനയിലും ക്രിമിനൽ സ്വഭാവമുള്ളവരുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല പ്രസിഡൻറ് സി. സത്യൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ഡി. പ്രസേനൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
