Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി വേട്ട:...

മാവോവാദി വേട്ട: സി.പി.​െഎക്കെതിരെ എ.കെ. ബാലന്‍റെ ഒളിയമ്പ്​

text_fields
bookmark_border
മാവോവാദി വേട്ട: സി.പി.​െഎക്കെതിരെ എ.കെ. ബാലന്‍റെ ഒളിയമ്പ്​
cancel

തിരുവനന്തപുരം: മാവോവാദി വേട്ടയിൽ സി.പി.​െഎക്കെതിരെ ഒളിയ​െമ്പയ്​ത്​ മന്ത്രി എ.കെ. ബാലൻ. വെടിവെപ്പ്​ നടന്ന സ്​ഥലത്തു​പോയാൽ തെറ്റായ സന്ദേശം നൽകുമെന്നതിനപ്പുറം എന്തെങ്കിലും പ്രയോജനം നൽകുമോയെന്ന്​ അറിയില്ലെന്ന്​ അദ്ദേഹം പറഞ്ഞു. മാവോവാദി പ്രവർത്തനങ്ങളെ മഹത്വവത്​കരിക്കുന്നത്​ ശരിയാണോയെന്ന്​ ആലോചിക്കണം.

ആരുടെ ഭാഗത്തുനിന്നാണ്​ ആദ്യം ഏറ്റുമുട്ടൽ ഉണ്ടായതെന്ന്​ അവിടെ പോയാൽ അറിയാൻ പറ്റുമെന്ന്​ തോന്നുന്നില്ല. മാവോവാദികളെ വെടിവെച്ചത്​ അവർ ഭക്ഷണം കഴിക്കു​േമ്പാഴാ​ണെന്നും സമീപത്തുനിന്നാണെന്നുമൊക്കെ എങ്ങനെ അറിഞ്ഞെന്ന്​ തനിക്കറിയില്ല. അതൊക്കെ പറഞ്ഞുകേട്ട അറിവ്​ മാത്രമാണ്​ -ബാലൻ പറഞ്ഞു.

ഒാരോ കക്ഷിക്കും അവരുടെ അഭിപ്രായം പറയാം. പക്ഷേ, ​മാവോവാദികളെ വേട്ടയാടുകയെന്ന നയമോ സമീപനമോ സർക്കാറിനില്ല. സർക്കാറി​​െൻറ ഭാഗമായി പൊലീസ്​ ചെയ്യുന്ന പ്രവൃത്തിയിൽ എന്തെങ്കിലും വീഴ്​ച വന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. തീവ്ര മാവോവാദി​, നക്​സൽ ചിന്ത വെച്ചുപുലർത്തിയവരെ ആക്രമിച്ചപ്പോൾ ശക്തമായി എതിർത്തത്​ സി.പി.എമ്മാണ്​. ഇപ്പോഴത്തെ സംഭവത്തെ പ്രതിപക്ഷം ഉപയോഗിക്കുന്നത്​ സ്വാഭാവികമാണ്​. ഛത്തിസ്​ഗഢിൽ ശുക്ലയെ കൊന്നപ്പോഴത്തെ വികാരം പ്രതിപക്ഷനേതാവിന്​ ഇപ്പോഴും ഉണ്ടോയെന്ന്​ അറിയി​െല്ലന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balanMaoist encounter Keralamalayalam news
News Summary - ak balan against CPI-on maoist encounter in attappadi-kerala news
Next Story