സെഞ്ചുറിയടിക്കാൻ വന്ന പിണറായി ക്ലീൻ ബൗൾഡായെന്ന് ആന്റണി
text_fieldsതൃക്കാക്കര വിജയിച്ച് സെഞ്ചുറിയടിക്കാൻ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീൻ ബൗൾഡായെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഒരു ഭരണകൂടം മുഴുവൻ പ്രചാരണത്തിനായി രംഗത്തിറങ്ങിയിട്ടും എൽ.ഡി.എഫിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാണിത്. വിജയം യു.ഡി.എഫിന്റെ ശക്തമായ മുന്നേറ്റത്തിന് തുടക്കമാകുമെന്നും എ.കെ. ആന്റണി പ്രതികരിച്ചു.
പിണറായി വിജയൻ സർക്കാറിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നോട്ടുവെച്ച എല്ലാ മുദ്രാവാക്യങ്ങളെയും ജനം തള്ളിക്കളഞ്ഞു. സിൽവർ ലൈനിനെതിരായ ജനങ്ങളുടെ ശക്തമായി വികാരം പ്രകടിപ്പിച്ച യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ജനവിധിയെ സ്വീകരിച്ച് യു.ഡി.എഫ് ഇനിയും ഒറ്റക്കെട്ടായി മുന്നോട്ടുപോകും -ആന്റണി പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

