Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിക്കണക്കിന് പണം ചെലവഴിച്ചിട്ടും അട്ടപ്പാടിയിൽ പഴയ സ്ഥിതി തന്നെ; പ്രത്യേക ശ്രദ്ധ നൽകണമെന്ന് എ.കെ ആന്‍റണി

text_fields
bookmark_border
കോങ്ങാട് മണ്ഡലത്തിലെ ഇടതുപക്ഷ കോട്ട തകർത്ത കെ.എ തുളസിക്ക് അഭിനന്ദനം അറിയിച്ചു
കോടിക്കണക്കിന് പണം ചെലവഴിച്ചിട്ടും അട്ടപ്പാടിയിൽ പഴയ സ്ഥിതി തന്നെ; പ്രത്യേക ശ്രദ്ധ നൽകണമെന്ന് എ.കെ ആന്‍റണി
cancel

തിരുവനന്തപുരം: കേരളത്തിൽ മാറി മാറി വന്ന സർക്കാറുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച ഇടമാണ് അട്ടപ്പാടിയെന്നും എന്നിട്ടും ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണെന്നും എ.കെ ആന്‍റണി. അതിനാൽ അട്ടപ്പാടിയുടെ ഉന്നതിക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് എ.കെ ആന്‍റണി ആവശ്യപ്പെട്ടു. കോങ്ങാട് മണ്ഡലത്തിൽ കെ.എ തുളസി നേടിയ അട്ടിമറി വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. മണ്ഡലം രൂപീകരിച്ചതു മുതൽ ഇടതുപക്ഷ കോട്ടയായിരുന്നു കോങ്ങാട്. കെ.എസ്.യുവിന് വേണ്ടി പൊരുതി വന്ന നേതാവാണ് തുളസിയെന്ന് അദ്ദേഹം പറഞ്ഞു.

കേരള ഖജനാവ് പാപ്പരല്ലെന്നും 6000 കോടി മിച്ചമുണ്ടെന്നുമുള്ള മുൻ ധനകാര്യ മന്ത്രി ബാലഗോപാലിന്‍റെ വാദം എ.കെ ആന്‍റണി തള്ളി. പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് കേരളത്തിന്‍റേതെന്ന് അദ്ദേഹം പറഞ്ഞു.വി.കെ ശ്രീകണ്ഠൻ എം.പിയും മന്ത്രിയായി ചുമതലയേറ്റ കെ.തുളസിയും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായരുന്നു അദ്ദേഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AK Antony meets media an appreciates K Thulasi
Next Story