Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്​ നൽകുന്ന...

സി.പി.എമ്മിന്​ നൽകുന്ന ഒാരോ വോട്ടും മോദിക്കുള്ള സഹായം -എ.കെ. ആൻറണി

text_fields
bookmark_border
AK-Antony
cancel

കണ്ണൂർ: സി.പി.എമ്മിന്​ നൽകുന്ന ഓരോ വോട്ടും ബി.ജെ.പിക്കുള്ള സഹായമാണെന്ന്​ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻ റണി. കണ്ണൂർ പ്രസ് ക്ലബി​​െൻറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനുശേഷം ഏറ്റവു ം കൂടുതൽ വോട്ട്​ നേടുന്ന പാർട്ടിക്കും മുന്നണിക്കുമാണ്​ സർക്കാർ ഉണ്ടാക്കാൻ ക്ഷണം ലഭിക്കുക. ​നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന്​ താഴെയിറക്കാൻ ബി.ജെ.പിയേക്കാൾ ഒരു സീറ്റ്​ എങ്കിലും അധികം കോൺഗ്രസിന്​ ലഭിക്കണം.

സി.പി.എമ്മി​ന്​ വോട്ട്​ നൽകു​ന്നവർ ​ബി.ജെ.പിയെ സഹായിക്കണമെന്ന്​ ആഗ്രഹിക്കുന്നുണ്ടാകില്ല. പക്ഷേ, സി.പി.എമ്മിന്​ നൽകുന്ന ഒ​ാരോ സീറ്റും മോദിക്ക്​ അധികാരത്തിൽ തിരിച്ചുവരാനുള്ള അവസരമാണ്​ നൽകുകയെന്ന്​ കേരളത്തിലെ വോട്ടർമാർ തിരിച്ചറിയണം. വീണ്ടും മോദി അധികാരത്തിൽ തിരിച്ചുവന്നാൽ ആർ.എസ്​.എസ് ആഗ്രഹിക്കുന്ന രീതിയിൽ ഭരണഘടനയിൽ മാറ്റം വരുത്തും. അത്​ രാജ്യത്തെ ശിഥിലമാക്കാൻ കാരണമാകും. അത്തരമൊരു അവസ്ഥക്ക്​ വീണ്ടും വഴിയൊരുക്കണോ എന്നു സി.പി.എമ്മിന് വോട്ട് ചെയ്യുന്നവർ ആലോചിക്കണം. കോൺഗ്രസിനെ പരാജയപ്പെടുത്താൻ കേരളത്തിൽ ശക്തിയില്ലാത്ത ബി.ജെ.പി ഇടതുമുന്നണിക്ക് വോട്ട് മറിക്കാനും സാധ്യതയുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് എം.പിമാരുടെ എണ്ണം കുറക്കാനാണ് ബി.ജെ.പി ശ്രമം.

മോദിയെയും ബി.ജെ.പിയെയും​ നേരിടാൻ ഇന്ത്യയൊട്ടുക്കും മത്സരിക്കുന്ന നേതാവും പാർട്ടിയും രാഹുലും കോൺഗ്രസും മാത്രമാണ്​. പിണറായി വിജയൻ അടക്കമുള്ളവരുടെ കളി കേരളത്തി​​െൻറ ഇട്ടാവട്ടത്തിൽ മാത്രമേയുള്ളൂ. രാഹുൽ ഗാന്ധിയെ എതിർക്കുന്ന കാര്യത്തിൽ കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽ പക്ഷികളാണ്​. ദേശാഭിമാനി എഡിറ്റോറിയൽ അതിന്​ ഉദാഹരണമാണ്​. വയനാടിനോട്​ ചേർന്നുള്ള നീലഗിരിക്കപ്പുറത്ത്​ കോൺഗ്രസ്​-ഡി.എം.കെ മുന്നണിയിലാണ്​ സി.പി.എം മത്സരിക്കുന്നത്​. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതി​​െൻറ ഗുണം അവിടെ സി.പി.എമ്മിനും ലഭിക്കും. തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയുണ്ടാക്കാൻ സി.പി.എം ഉൾപ്പെടെ ആരുമായും സഹകരിക്കും.

കേന്ദ്രത്തിൽനിന്ന്​ എൻ.ഡി.എ സർക്കാറിനെ അധികാരത്തിൽനിന്ന്​ താഴെയിറക്കുക, കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ പാഠം പഠിപ്പിക്കുക എന്നിവയാണ്​ ഇൗ തെരഞ്ഞെടുപ്പി​​െൻറ പ്രധാന ലക്ഷ്യം. നല്ല ദിനങ്ങൾ വരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി രാജ്യംകണ്ട ഏറ്റവും മോശം ദിനങ്ങളിലേക്കാണ്​ രാജ്യത്തെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്​​ ക്ലബ്​ പ്രസിഡൻറ്​ എ.കെ. ഹാരിസ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത്​ പുത്തലത്ത്​ സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonymalayalam newsLok Sabha Electon 2019Kerala News
News Summary - ak antony- lok sabha election 2019 -kerala news
Next Story