You are here

സ്​ഥാനാർഥി നിർണയത്തിൽ ഗ്രൂപ് വേണ്ട-എ.കെ. ആൻറണി

  • രാഹുൽ ഗാന്ധി ഇപ്പോൾ പഴയ ആളല്ല

12:28 PM
11/01/2019

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാണ്​ ലക്ഷ്യമെന്നും സ്ഥാനാർഥിനിർണയത്തിൽ ഗ്രൂപ്​ പരിഗണന വേ​െണ്ടന്നും കോൺഗ്രസ്​ കോർ കമ്മിറ്റി അംഗം എ.കെ. ആൻറണി. ഏതാനും നേതാക്കൾ കൂടിയിരുന്ന്​ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

കെ.പി.സി.സി ജനറൽ ബോഡി യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു ആൻറണി. കേരളത്തിൽനിന്ന്​ 16 സീറ്റുണ്ടായിരുന്നത്​ കഴിഞ്ഞതവണ 12ആയി. പഴയ 16 ലേക്ക്​ എത്തിക്കണം. വര്‍ഗീയശക്തികളില്‍നിന്ന്​ രാജ്യത്തെ  മോചിപ്പിക്കേണ്ട കുരുക്ഷേത്രയുദ്ധമാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ്​. രാഹുല്‍ ഗാന്ധി പഴയ രാഹുൽ അല്ല. ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനായി. മോദിഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ശക്തി കോണ്‍ഗ്രസാണ്.  വിട്ടുവീഴ്​ച ചെയ്​ത്​ യോജിക്കാവുന്ന എല്ലാവരുമായും സഹകരിച്ച്​ മോദിയെ താഴെയിറക്കണം. ജനാധിപത്യ, മതേതര ശക്തികൾക്ക്​ ഇനിയൊരു കൈപ്പിഴ സംഭവിച്ചുകൂടാ. സംഭവിച്ചാൽ ഭരണഘടന തന്നെ ഇല്ലാതാകും. മോദിഭരണത്തില്‍  ആര്‍.എസ്.എസ് നോമിനികളുടെ കടന്നുകയറ്റത്തിലൂടെ ഭരണഘടനാസ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുകയാണ്​. 

ശബരിമല വിഷയത്തിൽ കേരളം കത്തിച്ചാമ്പലാകാതിരുന്നത്​ കോൺഗ്രസി​​​െൻറ സമീപനം മൂലമാണ്​. ബി.ജെ.പി വള​ര​െട്ടയെന്നും കോൺഗ്രസ്​ തളര​െട്ടയെന്നുമാണ്​ മുഖ്യമന്ത്രി പിണറായിയുടെ നിലപാട്​. ശബരിമലപ്രശ്​നം ആളിക്കത്തിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചപ്പോൾ സർക്കാറും അതേ നിലപാടിൽ നേരിട്ടു. കോൺഗ്രസ്​ സ്വീകരിച്ച നിലപാടാണ്​ കേരളത്തെ രക്ഷിച്ചത്​ -എ.കെ. ആൻറണി പറഞ്ഞു. 

രാജ്യത്തി​​​െൻറ നിലനില്‍പ് നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ത്രികോണമത്സരത്തിന് അവസരമൊരുക്കുകയാണ് സി.പി.എമ്മെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ കെ. മുരളീധരൻ, വി.എം. സുധീരന്‍, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുൻ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചൻ, കെ.സി. ജോസഫ്, പി.ജെ. കുര്യന്‍, കെ.വി. തോമസ്, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി ഭാരവാഹികളായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, ജോണ്‍സണ്‍ എബ്രഹാം, ഭാരതീപുരം ശശി, എ.കെ. മണി, പത്മജാ വേണുഗോപാല്‍, സജീവ് ജോസഫ്, സി.ആര്‍. ജയപ്രകാശ്, മണ്‍വിള രാധാകൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുത്തു.
 

Loading...
COMMENTS