Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെൽഫെയർ പാർട്ടിയുടെ എസ്.സി, എസ്.ടി അവകാശ സംരക്ഷണ പ്രക്ഷോഭത്തിൽ അജിത് യാദവ് മുഖ്യാതിഥിയാകും

text_fields
bookmark_border
വെൽഫെയർ പാർട്ടിയുടെ എസ്.സി, എസ്.ടി അവകാശ സംരക്ഷണ പ്രക്ഷോഭത്തിൽ അജിത് യാദവ് മുഖ്യാതിഥിയാകും
cancel

തിരുവനന്തപുരം: എസ്.സി, എസ്.ടി മേഖലയിലെ ഭരണകൂട തട്ടിപ്പിനും ആസൂത്രിത കൈകടത്തലിനും സംവരണ അട്ടിമറിക്കുമെതിരെ വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ പ്രക്ഷോഭം 24ന് നടത്തും. ദേശീയ സെക്രട്ടറി അജിത് യാദവ് മുഖ്യാതിഥിയാകും. എസ്.സി, എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെൻറ് സെൽ പുനഃസ്ഥാപിക്കുക, എയ്‌ഡഡ്-സ്വകാര്യ മേഖല സംവരണം നടപ്പാക്കുക, എസ്.സി/ എസ്.ടി ഫണ്ട് തട്ടിപ്പ് തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ പ്രക്ഷോഭത്തിൽ ഉന്നയിക്കും. 24ന് രാവിലെ 10 മുതൽ നടക്കുന്ന പ്രക്ഷോഭത്തിൽ വിവിധ സാംസ്കാരിക, രാഷ്ട്രീയ, സമുദായ നേതാക്കൾ പങ്കെടുക്കും.

ആദിവാസി - ദലിത് സമൂഹങ്ങളുടെ പുരോഗതിയെ തടയുന്ന ബോധപൂർവമായ ശ്രമങ്ങൾ ഉദ്യോഗസ്ഥ-ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്നുവെന്ന് പരിപാടിയുടെ കൺവീനർ കൂടിയായ വെൽഫെയർ പാർട്ടി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി മിർസാദ് റഹ്മാൻ പത്രക്കുറിപ്പിൽ പറഞ്ഞു.

കെ.കെ ബാബുരാജ്, സണ്ണി എം. കപിക്കാട്, ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ്, അനന്തു രാജ് (അംബേദ്കറൈറ്റ്), വിനിൽ പോൾ, സതിശ്രീ ദ്രാവിഡ്‌ (ആദിശക്തി സമ്മർ സ്കൂൾ), അഖിൽജിത് കല്ലറ (ബഹുജൻ യൂത്ത് മൂവ്മെന്‍റ്), വെൽഫെയർ പർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് തുടങ്ങിയവർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajit Yadav to be Chief Guest in Welfare Party's SC, ST Rights Protection Movement
Next Story