അജാസ് െകാലപാതകത്തിനിറങ്ങിയത് അവധിയിലായിരിക്കെ
text_fieldsആലുവ: വള്ളികുന്നത്ത് പൊലീസുകാരിയുടെ കൊലപാതകത്തിൽ പിടിയിലായ ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർ അജാസ് വീട് നിർമാണവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ ്പതാം തീയതി മുതല്‍ അവധിയിലായിരുന്നു.
കാക്കനാട് വാഴക്കാല മൂേലപ്പാടം റോഡിൽ നെയ്തേലി മൂലയിൽ അജാസ് ഒരുകൊല്ലം മുമ്പാണ് ആലുവ ട്രാഫിക് സ്റ്റേഷനില്‍ എത്തിയത്. അതിന് മുമ്പ് കളമശ്ശേരി എ.ആര് ക്യാമ്പിലായിരുന്നു ജോലി. ഇടക്ക് തൃശൂര്‍ കെ.എ.പി ബറ്റാലിയനില്‍ പരിശീലനത്തിന് പോകുമായിരുന്നു. ഈ സമയത്താണ് സൗമ്യയുമായി പരിചയത്തിലാവുന്നതെന്നാണ് കരുതുന്നത്.
അജാസ് പ്രശ്നക്കാരനായിരുന്നില്ല എന്ന അഭിപ്രായമാണ് ആലുവ ട്രാഫിക് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.
