എ.ഐ.വൈ.എഫ് നേതാവ് ഷാഹിനയുടെ മരണം: സി.പി.ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുബം
text_fieldsപാലക്കാട്: എ.ഐ.വൈ.എഫ് നേതാവ് ഷാഹിന മണ്ണാർക്കാടിന്റെ മരണത്തിൽ ആരോപണ വിധേയനായ സി.പി.ഐ നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബം. ആരോപണ വിധേയനായ സി.പി.ഐ നേതാവ് സുരേഷ് കൈതച്ചിറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഹിനയുടെ കുടുംബം മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് മുൻപിൽ ധർണ നടത്തി.
ഷാഹിന മണ്ണാർക്കാടിനെ മരിച്ചനിലയിൽ കണ്ടെത്തുകയായരുന്നു. മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടന പ്രവര്‍ത്തനങ്ങളിലു സജീവമായിരുന്നു. ഷാഹിനയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്തുവെങ്കിലും പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല.
അതിനാലണ് ആരോപണ വിധേയനായ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഹിനയുടെ ഭർത്താവ് സാദിഖ്, മക്കൾ, സഹോദരിമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ഷാഹിനയുടെ സുഹൃത്തായ എ.ഐ.വൈ.എഫ് നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ് അന്നു തന്നെ രംഗത്തെത്തിയിരുന്നു.
സുഹൃത്ത് കാരണം ഷാഹിനക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ഭർത്താവ് പറയുന്നു. വിഷയത്തിൽ ആറ് മാസം മുമ്പ് സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നതായും സാദിഖ് പറയുന്നു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഷാഹിന ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താനായിരുന്നു പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

