‘സാമ്പത്തിക ദാരിദ്ര്യത്തിന് കമ്യൂണിസ്റ്റുകളെ തോൽപിക്കാനാകുമോ?’; പി.എംശ്രീ പദ്ധതിയിൽ വിമർശനവുമായി എ.ഐ.വൈ.എഫ്
text_fieldsടി.ടി. ജിസ് മോൻ
തിരുവനന്തപുരം: പി.എംശ്രീ പദ്ധതിയിൽ ഇടത് സർക്കാർ ഒപ്പുവെച്ചതിലും ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അഭിനന്ദിച്ചതിലും രൂക്ഷ വിമർശനവുമായി എ.ഐ.വൈ.എഫ് രംഗത്ത്. പി.എംശ്രീയിൽ ഒപ്പുവെച്ചതിന് എ.ബി.വി.പി മന്ത്രി ശിവൻകുട്ടിയെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വകുപ്പും മന്ത്രിയും തെറ്റായ പാതയിലാണ് നീങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോൻ പറഞ്ഞു.
സാമ്പത്തിക ആവശ്യങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി മന്ത്രി ശിവൻകുട്ടിക്ക് ഉണ്ടാവണംമെന്നും സാമ്പത്തിക ദാരിദ്ര്യത്തിന് കമ്യൂണിസ്റ്റുകളെ തോൽപിക്കാനാകുമോ എന്നും ജിസ് മോൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജിസ് മോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ വേറെ വഴിയില്ലത്രേ!
സാമ്പത്തിക ദാരിദ്ര്യത്തിന് കമ്മ്യൂണിസ്റ്റുകളെ തോല്പിക്കാനാകുമോ?
ഏതൊരു പ്രതിസന്ധിയേയും അന്തരികവും ബാഹ്യവുമായ സമരത്തിലൂടെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഞങ്ങൾ പഠിച്ച കമ്മ്യൂണിസം പറയുന്നത്.
അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് പുന്നപ്ര- വയലാർ സമരത്തിലേക്ക് പോകും മുൻപ് സർ സി.പിയുമായി സഖാവ് ടി.വി തോമസിന്‍റെ നേതൃത്വത്തിൽ 27 ഇന ആവശ്യങ്ങളുയർത്തി ചർച്ചനടത്തി രാഷ്ട്രീയ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത് സി. പി നേതാക്കളോട് പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങൾ എല്ലാം ഞാൻ അംഗീകരിക്കുന്നു രാഷ്ട്രീയ ആവശ്യങ്ങൾ പിൻവലിക്കണം സഖാവ് ടി.വി തോമസ് തിരികെ പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങൾ എല്ലാം പിൻവലിക്കാം രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിച്ചാൽ രോഷാകുലനായ സർ സി പി അലറിക്കൊണ്ട് പറഞ്ഞത് നാലായിരം പട്ടാളക്കാരും എണ്ണായിരം പോലീസുകാരും ഉണ്ടെന്നാണ് എങ്കിൽ നമുക്ക് കാണാം എന്ന് പറഞ്ഞ ധീരനായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം അത് കൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണം
പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിനെ ABVP ശിവൻകുട്ടി സഖാവിനെഅഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തിൽ തെറ്റായ പാതയിലാണ്. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

