Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക സംവരണം:...

സാമ്പത്തിക സംവരണം: എതിർപ്പുമായി എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കൾ

text_fields
bookmark_border
സാമ്പത്തിക സംവരണം: എതിർപ്പുമായി എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കൾ
cancel

കൊടുങ്ങല്ലൂർ: സാമ്പത്തിക സംവരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി സി.പി.ഐ വിദ്യാർഥി-യുവജന സംഘടന നേതാക്കൾ. ജെ.എൻ.യു വിദ്യാർഥി യൂനിയൻ ജോയൻറ് സെക്രട്ടറിയും എ.ഐ.എസ്.എഫ് നേതാവുമായ അമുത ജയദീപ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം നവ്യ തമ്പി, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്​ണു ശങ്കർ, മുൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയും തൃശൂർ ജില്ല പഞ്ചായത്ത് അംഗവുമായ ബി.ജി. വിഷ്​ണു, എ.ഐ.എസ്.എഫ് ഡൽഹി യൂനിവേഴ്​സിറ്റി നേതാവ് അലൻ പോൾ തുടങ്ങിയവരാണ്​ കേരള സർക്കാറി​െൻറ സാമ്പത്തിക സംവരണ തീരുമാനത്തിനെതിരെ ഫേസ്​ബുക്ക്​ പ്രൊഫൈൽ മാറ്റിയും മറ്റും രംഗത്തെത്തിയത്​.

എ.ഐ.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി ഒരുപടി കടന്ന്​ 'സവർണ സംവരണം ആർ.എസ്.എസ് നിലപാട്' എന്ന പ്രചാരണമാണ്​ നടത്തുന്നത്​.

സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർക്കെതിരെ സി.പി.ഐ നേതൃത്വത്തിൽനിന്ന്​ ഉണ്ടായ പ്രയോഗത്തെയും ഇവർ വിമർശിക്കുന്നു​. വിമർശനവും കാമ്പയിനും ശക്തമായതോടെ സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി ഫേസ്​ബുക്ക് ഗ്രൂപ്പിലൂടെ ഇവരെ അഭിസംബോധന ചെയ്​തെങ്കിലും ഫലമുണ്ടായില്ല.

ഇടത്​ സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണം പുനഃരിശോധിക്കുക, മുന്നാക്ക സംവരണം ഭരണഘടന വിരുദ്ധം, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ്​ ഇവർ ഉയർത്തുന്നത്. സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർ വർഗീയ വാദികളാണെന്ന സി.പി.എം നേതാക്കളുടെ പരാമർശത്തെ ഇവർ പരിഹസിക്കുന്നുണ്ട്​. എൻ.ഇ. ബൽറാമിനെ പോലുള്ള പഴയകാല നേതാക്കൾ ഈ വിഷയത്തിൽ സുവ്യക്ത നിലപാട്​ എടുത്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aisfaiyfforward caste reservation
News Summary - aiyf and aisf leaders protest against ews reservation
Next Story