
ഐശ്വര്യ കേരള യാത്രക്ക് നാളെ സമാപനം; രാഹുൽ ഗാന്ധി പങ്കെടുക്കും
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന െഎശ്വര്യ കേരള യാത്ര ചൊവ്വാഴ്ച വൈകീട്ട് ശംഖുംമുഖം കടപ്പുറത്ത് മഹാസംഗമത്തോടെ സമാപിക്കും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഞായറാഴ്ച രാത്രി പാറശ്ശാലയിലാണ് ചെന്നിത്തലയുടെ യാത്ര സമാപിച്ചത്.
രാഹുൽ ഗാന്ധിക്ക് പുറമെ കേരളത്തിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളും യു.ഡി.എഫ് നേതാക്കളും സമാപന സംഗമത്തിൽ പെങ്കടുക്കും.
ജനുവരി 31ന് കാസർകോട് കുമ്പളയിൽ നിന്നാരംഭിച്ച യാത്ര 14 ജില്ലകളിലെയും നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തിയാണ് സമാപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസ്-യു.ഡി.എഫ് അണികളെ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു യാത്ര. സമാപനം ഗംഭീകരമാക്കാൻ വിപുല സംവിധാനങ്ങൾ യു.ഡി.എഫ് ഒരുക്കിയിട്ടുണ്ട്. യാത്ര സമാപിക്കുന്നതോടെ യു.ഡി.എഫ് സീറ്റ്വിഭജന-സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
