Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐശ്വര്യ ദോങ്‌റെ ഐ.പി.എസ് വിവാഹിതയാകുന്നു; വരൻ മലയാളി

text_fields
bookmark_border
ഐശ്വര്യ ദോങ്‌റെ ഐ.പി.എസ് വിവാഹിതയാകുന്നു; വരൻ മലയാളി
cancel
Listen to this Article

ദോഡോങ്‌റെ ഐ.പി.എസ് വിവാഹിതയാകുന്നു. തിങ്കളാഴ്ച മുംബൈയിലാണ് വിവാഹം. എറണാകുളം സ്വദേശിയായ ഐ.ടി ഉദ്യോഗസ്ഥൻ അഭിഷേക് ആണ് വരൻ.

മുംബൈ ജൂഹുവിലെ ഇസ്‌കോൺ മണ്ഡപഹാളിൽ വൈകിട്ട് ആറു മണി മുതലാണ് ചടങ്ങുകൾ. കൊച്ചി സ്വദേശികളായ ഗീവർഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ദോങ്‌റെയുടെയും മകളാണ് ഐശ്വര്യ. 1995ൽ ജനിച്ച ഐശ്വര്യ പഠിച്ചതും വളർന്നതും മുംബൈയിലാണ്.

2017ലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. ആദ്യശ്രമത്തിൽ തന്നെ 196-ാം റാങ്കു നേടി. തുടർന്ന് ഐ.പി.എസ് സ്വീകരിക്കുകയായിരുന്നു. കോവിഡ് കാലത്ത് അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധ നേടിയത്. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ. കൊച്ചി ഡി.സി.പിയായി ചാർജെടുത്തയുടൻ മഫ്ത്തിയിലെത്തിയ തന്നെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് വിവാദത്തിന് ഇടവരുത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - aishwarya dongre ips to marry keralite
Next Story