ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്.എഫ്.ഐ വളർന്നിട്ടില്ല -എ.ഐ.എസ്.എഫ്
text_fieldsതിരുവനന്തപുരം: ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്.എഫ്.ഐ വളർന്നിട്ടില്ലെന്ന് എ.ഐ.എസ്.എഫ്. ബിനോയ് വിശ്വത്തിന്റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്.എഫ്.ഐയുടെയും ചില സി.പി.എം നേതാക്കളുടെയും പ്രതികരണം രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നതെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയിൽ വിമര്‍ശിച്ചു.
എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം നടത്തിയ രൂക്ഷ വിമർശനത്തെ തുടർന്ന്, അദ്ദേഹത്തിനെതിരെ സി.പി.എം നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് എ.ഐ.എസ്.എഫിന്‍റെ പ്രസ്താവന.
അതേസമയം, വിമര്‍ശനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇങ്ങനെ പോയാൽ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐക്ക് പാർട്ടിയുടെ പിന്തുണ -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കാമ്പസുകളിലെ അക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ എസ്.എഫ്.ഐക്ക് പാർട്ടിയുടെ പിന്തുണയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്.എഫ്.ഐയുടെ മുന്നേറ്റത്തെ തടയാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഒരു കോളജിലെ ചില സംഭവങ്ങൾ കേരളത്തിലാകെയുള്ള സംഘടന ശൈലിയായി പർവതീകരിക്കാനാണ് ശ്രമം. എസ്.എഫ്.ഐയുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല. തെറ്റ് തിരുത്തി അവർ മുന്നോട്ടുപോകും. എല്ലാം മാധ്യമങ്ങളുടെ പ്രചാരണമാണ്. ചില മാധ്യമങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ ലേഖനങ്ങള്‍ വരെ എസ്.എഫ്.ഐക്കെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

