Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനയ്യകുമാർ പോയതിന്‍റെ...

കനയ്യകുമാർ പോയതിന്‍റെ ജാള്യത മറയ്ക്കാൻ എ.ഐ.എസ്.എഫ് വ്യാജ പ്രചരണം നടത്തുന്നു -എസ്.എഫ്.ഐ

text_fields
bookmark_border
കനയ്യകുമാർ പോയതിന്‍റെ ജാള്യത മറയ്ക്കാൻ എ.ഐ.എസ്.എഫ് വ്യാജ പ്രചരണം നടത്തുന്നു -എസ്.എഫ്.ഐ
cancel

തിരുവനന്തപുരം: കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ടതിന്‍റെ ജാള്യത മറയ്ക്കാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്.എഫ്​ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന്​ എസ്​.എഫ്​.ഐ. ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്‍റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ്, പ്രസിഡൻറ്​് വി.എ വിനീഷ്​ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന കോട്ടയം എം.​​ജി ​യൂനിവേഴ്​സിറ്റി െസ​​ന​​റ്റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ എ​​സ്.​​എ​​ഫ്.​​ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ശ​​രീ​​ര​​ത്തി​​ൽ ക​​യ​​റി​​പ്പി​​ടി​​ക്കു​​ക​​യും ബ​​ലാ​​ത്സം​​ഗം ചെ​​യ്യു​​മെ​​ന്ന്​ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്​​​തെ​​ന്ന്​ എ.​​ഐ.​​എ​​സ്.​​എ​​ഫ്​ സം​​സ്ഥാ​​ന ജോ. ​​സെ​​ക്ര​​ട്ട​​റി നി​​മി​​ഷ രാ​​ജു​​ കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യിരുന്നു. എ​​സ്.​​എ​​ഫ്.​​ഐ എ​​റ​​ണാ​​കു​​ളം ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റ്​ ആ​​ർ​​ഷോ, ജി​​ല്ല സെ​​ക്ര​​ട്ട​​റി അ​​മ​​ൽ, പ്ര​​ജി​​ത്ത്​ കെ. ​​ബാ​​ബു, വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ ​േപ​​ഴ്​​​സ​​ന​​ൽ സ്​​​റ്റാ​​ഫ്​ അ​​രു​​ൺ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ​ എ.​െഎ.എസ്​.എഫ്​ പ്ര​​വ​​ർ​​ത്ത​​ക​​ൻ സ​​ഹ​​ദി​​നെ എ​​സ്.​​എ​​ഫ്.​​ഐ​​ക്കാ​​ർ ആ​​ക്ര​​മി​​ക്കു​​ന്ന​​തു​​ക​​ണ്ട്​ ത​​ട​​ഞ്ഞ​​പ്പോ​​ഴാ​​ണ്​ ത​​ന്നെയും ആക്രമിച്ചതെന്നും ബ​​ലം പ്ര​​യോ​​ഗി​​ച്ച്​ ശ​​രീ​​ര​​ത്തി​​ൽ​​നി​​ന്നു​​ള്ള പി​​ടി​​ത്തം വി​​ടു​​വി​​ക്കു​​ക​​യാ​​യി​​രു​െ​​ന്ന​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

ഈ പ​ശ്​ചാത്തലത്തിലാണ്​ വിശദീകരണവുമായി എസ്.എഫ്.ഐ സംസ്​ഥാന നേതൃത്വം രംഗത്തെത്തിയത്​. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ എ.​െഎ.എസ്​.എഫ്​ പ്രവർത്തകർ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്നും പ്രസ്​താവനയിൽ പറഞ്ഞു.

എസ്.എഫ്.ഐ പ്രസ്​താവനയുടെ പൂർണരൂപം:


എ.ഐ.എസ്.എഫ് വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം -എസ്.എഫ്.ഐ

എം.ജി സർവകലാശാല സെനറ്റ് - സ്റ്റുഡൻ്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്.

വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ് ,

സ്റ്റുഡൻ്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ.എസ്.യൂ - എ.ഐ.എസ്.എഫ് - എം.എസ്.എഫ് സഖ്യത്തിൻ്റെ ഭാഗമാണ്.

എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ.എസ്.യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.ഇത് എ.ഐ.എസ്.എഫ് ഉൾപ്പെടുന്ന ആൻ്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം.

വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിൻ്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിൻ്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ് ,പ്രസിഡൻ് വി.എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

22/10/2021

തിരുവനന്തപുരം


'ജനാധിപത്യം എന്ന്​ എഴുതി പഠിക്കെടാ'; എസ്​.എഫ്​.ഐയോട്​​ എ.ഐ.എസ്​.എഫ്​ നേതാവ്​ നിമിഷ രാജുവിന്‍റെ രോഷമിങ്ങനെ

'ജനാധിപത്യം എന്ന്​ എഴുതി പഠിക്കെടാ നിങ്ങൾ. ആ വാക്കിന്‍റെ അർഥമെന്താന്ന്​ മനസിലാക്ക്​. ആർ.എസ്​.എസുകാരാകല്ലേടാ..' -തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറുകയായിരുന്നു എ.ഐ.എസ്​.എഫ്​ സംസ്ഥാന ജോയൻറ്​ സെക്രട്ടറി നിമിഷ രാജു. എം.ജി സർവകലാശാലയിലെ സെനറ്റ്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ എസ്​.എഫ്​.ഐ പ്രവർത്തകർ എ.ഐ.എസ്​.എഫ്​ നേതാക്കളെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പോർവിളികൾക്കിടയിലായിരുന്നു നിമിഷ രാജുവിന്‍റെ മറുപടി 'പ്രസംഗം'.

'കാട്ടുതീയാണ്​ നിങ്ങൾ കാണിക്കുന്നത്​. ഞങ്ങൾ ജനാധിപത്യപരമായാണ്​ മത്സരിക്കുന്നത്​. ഞങ്ങളിനിയും മത്സരിക്കും. എത്രകാലം നിങ്ങൾ ഞങ്ങളെ തല്ലി തോൽപിക്കും. തല്ലിയല്ലേ നിങ്ങൾക്ക്​ തോൽപിക്കാൻ പറ്റുള്ളൂ.. ഞങ്ങൾ ആർ.എസ്​.എസിനോടാണ്​ പോരടിക്കുന്നത്​.

ഒരുത്തനെ ഒറ്റക്ക്​ ആ​ക്രമിച്ചിട്ട്​ വലിയ ഹുങ്ക്​ കാണിക്കുന്നു. എസ്​.എഫ്​.ഐ ആണത്രെ. ഞങ്ങൾ ഇടതു പക്ഷത്തിന്‍റെ രാഷ്​ട്രീയം നന്നായിട്ട്​ മനസിലാക്കിയിട്ട്​ തന്നെയാണ്​ ​ നിൽക്കുന്നത്​. ഞങ്ങൾക്ക്​ മാന്യതയുണ്ട്​.

ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ്​ ഈ തോന്ന്യാസം കാണിക്കുന്നത്​. എന്ത്​ ജനാധിപത്യമാണ്​ ഇവർക്കുള്ളത്​. ഒരാളെ ഒറ്റക്ക്​ ആക്രമിക്കുന്നതാണ്​ ഇവരുടെ ജനാധിപത്യം' - പൊലീസിനെ സാക്ഷി നിർത്തി നിമിഷ രാജു എസ്​.എഫ്​.ഐ പ്രവർത്തകരോടായി രോഷം കൊണ്ടു.

എം.ജി സർവകലാശാല സെനറ്റ്​ തെരഞ്ഞെടുപ്പിനിടെയാണ്​ എ.ഐ.എസ്.എഫ്​ നേതാക്കളെ എസ്​.എഫ്​.ഐ പ്രവർത്തകർ ആക്രമിച്ചത്​. എ.ഐ.എസ്​.എഫ്​ സംസ്ഥാന ജോയൻറ്​ സെക്രട്ടറിമാരായ അമൽ അശോകൻ, നിമിഷ രാജു, കെ. ഋഷിരാജ്​​, സംസ്ഥാന കൗണ്‍സിൽ അംഗം എ. സഹദ്​ എന്നിവർക്ക്​ നേരെയായിരുന്നു അക്രമം.

സെനറ്റിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ ഏകപക്ഷീയമായി മാറ്റിയതിൽ പ്രതിഷേധിച്ച്​ കെ.എസ്​.യു തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിച്ചിരുന്നു. പിന്നീട്​ ഇടതുവിദ്യാർഥി സംഘടനകളായ എസ്​.എഫ്​.ഐയും എ.ഐ.എസ്​.എഫും തമ്മിലായി മത്സരം. ഒറ്റ സീറ്റിലായിരുന്നു എ.ഐ.എസ്​.എഫിന്​ സ്ഥാനാർഥിയുണ്ടായിരുന്നത്​.

വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്​ച​ ഉച്ചക്ക്​ 12ഓടെയാണ്​ അക്രമമുണ്ടായത്​. ഫോണ്‍ ചെയ്​തുകൊണ്ട്​ ​നിൽക്കുകയായിരുന്ന സഹദിനെ ഒരു പ്രകോപനവുമില്ലാതെ പാഞ്ഞെത്തിയ എസ്.എഫ്.ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു​െവന്ന്​ എ.ഐ.എസ്​.എഫ്​ പറയുന്നു. സഹദിനെ രക്ഷപ്പെടുത്തി പൊലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഋഷിരാജിന് നേരെ ആക്രമണമുണ്ടായി. തുടർന്ന്​ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ സംഘം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജനറല്‍ കൗണ്‍സിലിലേക്ക്​ എ.ഐ.എസ്.എഫ്​ സ്ഥാനാർഥിയായി കോട്ടയം ജില്ല പ്രസിഡൻറ്​ എസ്. ഷാജോയാണ്​ മത്സരിച്ചിരുന്നത്​.

കെ.എസ്​.യു തെരഞ്ഞെടുപ്പ്​ ​ബഹിഷ്​കരിച്ചതോടെ ഷാജോ മാത്രമായിരുന്നു എതിരാളി. ഇതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാമെന്ന എസ്​.എഫ്​.ഐ മോഹം പൊലിഞ്ഞതി​െൻറ വൈരാഗ്യമാണ്​ ആക്രമണത്തിന്​ കാരണമെന്ന്​ എ.ഐ.എസ്.എഫ് നേതാക്കൾ പറയുന്നു​. വോട്ടുചെയ്യാനെത്തിയവരെ എസ്​.എഫ്​.ഐക്കാർ ഭീഷണിപ്പെടുത്തിയതായും വ്യാപക പരാതിയുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfiAISFKanhaiya Kumar
News Summary - AISF fake propaganda to cover up Kanhaiya Kumar issue- SFI
Next Story