Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവള പ്രീപെയ്ഡ്...

വിമാനത്താവള പ്രീപെയ്ഡ് ടാക്‌സി ഇനി ഓണ്‍ലൈനിലും

text_fields
bookmark_border
Airport prepaid taxis are now available online
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​പെ​യ്ഡ് ടാ​ക്‌​സി ബു​ക്കി​ങ് ഇ​നി ഓ​ണ്‍ലൈ​നി​ലും ല​ഭി​ക്കും. വി​മാ​ന​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ത​ന്നെ എ​യ​ര്‍പോ​ര്‍ട്ട് ടാ​ക്‌​സി​യും പ്രീ​പെ​യ്ഡ് ടാ​ക്‌​സി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി ബു​ക്ക് ചെ​യ്യാം. ടാ​ക്‌​സി നി​ര​ക്ക്, വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സൈ​റ്റി​ല്‍ ല​ഭി​ക്കും. ഓ​ണ്‍ലൈ​ൻ ബു​ക്കി​ങ് തു​ട​ങ്ങു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി എ​ല്ലാ പ്രീ​പെ​യ്ഡ് ടാ​ക്‌​സി​ക​ളി​ലും ജി.​പി.​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ദി​വ​സ​വാ​ട​ക​ക്കും പ്രീ​പെ​യ്ഡ് ടാ​ക്‌​സി സൗ​ക​ര്യം ല​ഭി​ക്കും. കാ​ലി​ക്ക​റ്റ് എ​യ​ര്‍പോ​ര്‍ട്ട് പ്രീ​പെ​യ്ഡ് ടാ​ക്‌​സി കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. www.calicutairportprepaidtaxi.com എ​ന്ന​താ​ണ് വെ​ബ്‌​സൈ​റ്റ് വി​ലാ​സം. വെ​ബ്‌​സൈ​റ്റ് ഉ​ദ്ഘാ​ട​നം എ​യ​ര്‍പോ​ര്‍ട്ട് ഡ​യ​റ​ക്ട​ര്‍ ശ്രീ​നി​വാ​സ​റാ​വു നി​ര്‍വ​ഹി​ച്ചു.

വി​മാ​നാ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ എ​യ​ര്‍പോ​ര്‍ട്ട് ടാ​ക്‌​സി ഡ്രൈ​വ​ര്‍മാ​രെ ആ​ദ​രി​ച്ചു. പാ​റ​പ്പു​റം അ​ബ്​​ദു​റ​ഹ്മാ​ന്‍ എ​ന്ന ഇ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മേ​ഴ്‌​സ്യ​ല്‍ മാ​നേ​ജ​ര്‍ രാ​ജേ​ഷ്, ജ​നാ​ര്‍ദ​ന​ന്‍, ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ൻ​റ്​ കി​ഷോ​ര്‍കു​മാ​ര്‍, ക​രി​പ്പൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക​ട​ര്‍ ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യു. ​പോ​ക്ക​ര്‍, എ​ന്‍.​എ. ക​രീം, അ​ഷ​റ​ഫ് നീ​റാ​ട്, കോ​യ​മോ​ന്‍, ഹ​നീ​ഫ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airportprepaid
News Summary - Airport prepaid taxis are now available online
Next Story