വിമാനത്താവളംവഴി സ്വര്‍ണക്കടത്ത്; ഒരാൾകൂടി പിടിയിൽ
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഒരാൾകൂ ടി പിടിയിൽ. തിരുവനന്തപുരം ഇടപ്പഴഞ്ഞി പാങ്ങോട് ശാസ്താനഗർ ടി.സി 17/1206ൽ പ്രകാശൻ തമ്പിയ ാണ് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിെൻറ (ഡി.ആർ.ഐ) പിടിയിലായത്. ഇതോെട കേസിൽ പിടിയിലാവരുടെ എണ്ണം ആറായി.
വിദേശത്തുനിന്ന് കാരിയർമാർ കൊണ്ടുവരുന്ന സ്വർണം വാങ്ങി ഒളിവിൽ കഴിയുന്ന ജ്വല്ലറി ഉടമ ഹക്കീമിന് നൽകിയിരുന്നത് പ്രാധാന ഇടനിലക്കാരനായ പ്രകാശൻ തമ്പിയാണെന്ന് നേരെത്ത പിടിയിലായ ജ്വല്ലറിയിലെ അക്കൗണ്ടൻറ് മൊഴി നൽകിയിരുന്നു.
പലതവണ നേരിട്ട് വിദേശത്തുനിന്ന് സ്വർണം കടത്തിയിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന അഭിഭാഷകനായ ബിജു മനോഹറിെൻറ നിർദേശാനുസരണമാണ് കിഴക്കേകോട്ടയിലെ ജ്വല്ലറി ഉടമക്ക് സ്വർണം െകെമാറിയിരുന്നതെന്നും പ്രകാശൻ തമ്പി മൊഴി നൽകി. സ്വർണക്കടത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി ഡി.ആർ.ഐ അറിയിച്ചു. വാഹനാപകടത്തിൽ മരിച്ച ബാലഭാസ്കറിെൻറ േപ്രാഗ്രാം മാനേജറായും ഫിനാൻസ് മനേജറായും പ്രകാശൻ തമ്പി പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
