Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവര അരിയുടെ പൊടി...

നവര അരിയുടെ പൊടി വിനയായി; യുവാവി​െൻറ ദുബൈ യാത്ര മുടങ്ങി

text_fields
bookmark_border
നവര അരിയുടെ പൊടി വിനയായി; യുവാവി​െൻറ ദുബൈ യാത്ര മുടങ്ങി
cancel

കൊണ്ടോട്ടി: നവര അരിപ്പൊടി വില്ലനായതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യുവാവി​​​െൻറ യാത്ര മുടങ്ങി. സുരക്ഷസേനയു​െട പരിശോധനയിൽ അരിപ്പൊടിയിൽ സ്​ഫോടകവസ്​തു നിർമാണത്തിനുള്ള സാധനങ്ങളുണ്ടെന്ന സംശയമാണ്​ എടക്കര സ്വദേശിയുടെ യാത്ര മുടങ്ങാൻ കാരണമായത്​.

തിങ്കളാഴ്​ച രാത്രി 11ന്​ ദുബൈയിലേക്കുള്ള എയർഇന്ത്യ എക്​സ്​പ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. സി.​െഎ.എസ്​.എഫി​​​െൻറ എക്​സ്​റേ പരിശോധനയിൽ അരിപ്പൊടിയിൽ സ്​ഫോടകവസ്​തു നിർമാണത്തിന്​ ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിനുണ്ടെന്നാണ്​ രേഖപ്പെടുത്തിയത്​. കുട്ടികൾക്ക്​ നൽകുന്ന നവര അരിപ്പൊടിയാണെന്ന്​ വിശദീകരിച്ചെങ്കിലും സ്​ഫോടക വസ്​തു നിർമിക്കാനുള്ള സാധനമാണെന്ന നിഗമനത്തിലായിരുന്നു സുരക്ഷവിഭാഗം. 

മൂന്ന് എക്​സ്​റേ മെഷീനുകളിലും നൈട്രോ ഗ്ലിസറിൻ കണ്ടെത്തിയതോടെ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു. ഡോഗ്​ സ്​ക്വാഡ്​ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാളെ കരിപ്പൂർ പൊലീസിന്​ ​െകെമാറിയതായി സി.​െഎ.എസ്​.എഫ്​ അറിയിച്ചു. തുടർന്ന്​ പൊലീസി​​​െൻറ ബോംബ്​ സ്​ക്വാഡ്​ വിഭാഗം മലപ്പുറത്ത്​ നിന്നെത്തി നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

പൊടി വിശദ പരിശോധനക്ക്​ ലാബിലേക്ക്​ അയച്ചു. മൂന്ന്​ പാക്കറ്റുകളിൽ ഒന്നിലേതിലാണ്​ സംശയം തോന്നിയത്​. സംശയകര സാധനങ്ങൾ കണ്ടെത്തിയതിന്​ യുവാവിനെതിരെ കേസെടു​ത്ത ശേഷം ജാമ്യത്തിൽ വിട്ടതായി പൊലീസ്​ അറിയിച്ചു. ബുധനാഴ്​ച ദുബൈയിലേക്ക്​ പുറപ്പെടും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsairport checking
News Summary - airport checking- kerala news
Next Story