ഈ സാമ്പത്തികവർഷം പിടികൂടിയത് 15.38 കോടിയുടെ സ്വർണക്കടത്ത്
text_fieldsതിരുവനന്തപുരം: കസ്റ്റംസ് കമീഷണറേറ്റിന് കീഴിൽ വരുന്ന തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഈ സാമ്പത്തികവർഷം (2017-18) പിടികൂടിയത് 15.38 കോടിയുടെ സ്വർണക്കടത്ത്. സ്വർണ കള്ളക്കടത്തിന് പ്രഫഷനൽ വാഹകരാണ് പ്രവർത്തിക്കുന്നതെന്ന് കസ്റ്റംസ് കമീഷണർ സുമിത്കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദ്രവരൂപത്തിലാക്കിയും ശരീരത്തിെൻറ പലഭാഗങ്ങളിലും ഒളിച്ചും സ്വർണം കടത്തുന്നുണ്ട്.
വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും റോഡ് മാർഗം കടത്തുന്നുണ്ട്. കോഫെപോസ തുടങ്ങിയ നിയമങ്ങൾ ചുമത്തലും പാസ്പോർട്ട് റദ്ദാക്കൽ വരെയുള്ള നടപടികളും നേരിടേണ്ടിവരും. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ്ങിനായി വിമാനകമ്പനികൾ സ്വകാര്യ ഏജൻസികളെ നിയമിക്കുന്നത് പലപ്പോഴും കുഴപ്പത്തിനിടയാക്കുന്നുണ്ട്.
ഇവരുടെ കരാർ ജീവനക്കാർ വ്യക്തമായ സെക്യൂരിറ്റി ക്ലിയറൻസ് ഇല്ലാത്തവരും തുച്ഛവരുമാനക്കാരുമാണ്. ബാഗേജ് കാണാതാവൽ തുടങ്ങിയ പല പ്രവൃത്തികളുടെയും പിന്നിൽ ഇത്തരക്കാരാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെയും മറ്റും തെളിഞ്ഞിട്ടുണ്ട്.
കടലിലെ പരിധി 24 നോട്ടിക്കൽ മൈൽ 320 ആയി വ്യാപിപ്പിച്ചതോടെ വിദേശ കപ്പലുകളൊക്കെ കസ്റ്റംസിെൻറ അധികാരപരിധിയിൽ വരും. ഇതോടെ കരയിലെക്കാൾ കൂടുതൽ കസ്റ്റംസിെൻറ പ്രഭാവം കടലിലാണ് ഉണ്ടാവുകയെന്ന് കമീഷണർ പറഞ്ഞു. കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കമീഷണറുടെ 9711704410 എന്ന മൊബൈൽ നമ്പറിലോ മറ്റ് നമ്പറുകളിലോ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: 13.56 കിലോ സ്വർണം (മതിപ്പുവില 4.44 കോടി രൂപ), വിദേശ കറൻസി -15.53 ലക്ഷം, മയക്കുമരുന്ന്- 600 ഗ്രാം, കുങ്കുമം- 18.7 കിലോഗ്രാം, വിദേശ സിഗററ്റ്- 36.85 ലക്ഷം രൂപ.
എയർകാർഗോ വഴി 84 കേസുകളിലായി 25.86 ലക്ഷം രൂപയുടെ ഡ്യൂട്ടി ഈടാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
