എയര്‍ഗൺ ആക്രമണം: വ്യക്തി വൈരാഗ്യമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: വഞ്ചിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യംതന്നെയെന്ന നിഗമനത്തിൽ പൊലീസ്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസ്സിലാക്കാൻ നേരത്തേ എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വെടിവെച്ചതിനു ശേഷം ആക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്.
വ്യാജ നമ്പർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴി ഇവർ യാത്ര ചെയ്തിരിക്കുന്നത്. ഇവരെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. ആക്രമി സഞ്ചരിച്ച കാറിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് ആക്രമി എത്തിയത്. സംഭവത്തിൽ ഷിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തി.

