വിമാന നിരക്ക്: ഹജ്ജ് കമ്മിറ്റി അംഗങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി
text_fieldsമലപ്പുറം: ഹജ്ജ് കർമത്തിന് കരിപ്പൂർ വഴി പുറപ്പെടുന്ന ഹാജിമാരുടെ വിമാനയാത്ര നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി പോകുന്നവരുടെ നിരക്കിന് തുല്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബർമാരായ അഡ്വ. പി. മൊയ്തീൻ കുട്ടി, കെ. മുഹമ്മദ് റാഫി, പി.ടി. അക്ബർ എന്നിവർ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. നേരത്തേ നിശ്ചയിച്ച വിമാനക്കൂലി കുറച്ചിട്ടുണ്ടെങ്കിലും അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിന് രണ്ടു ലക്ഷത്തിലധികം രൂപ കൂടുതലായി കണ്ടെത്തണം. നിരക്ക് കുറക്കാൻ കഴിയില്ലെങ്കിൽ മൂന്ന് എംബാർക്കേഷൻ പോയന്റ് വഴി പോകുന്ന ഹാജിമാരുടെയും മൊത്തം ചെലവ് തുല്യമാക്കണമെന്നും ആവശ്യപ്പെട്ടു.

