Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല; ഗൾഫിലേക്ക് മടങ്ങാനാവാതെ നിരവധി പേർ
text_fieldsbookmark_border
representational image
നെടുമ്പാശേരി: ഗൾഫിലേക്കുള്ള സാധാരണ വിമാന സർവീസ് പുനരാരംഭിക്കാത്തതു മൂലം വിസാ കാലാവധിയുള്ളവരും വിഷമിക്കുന്നു. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ നിരക്ക് അമിതമാണെന്നതാണ് പ്രശ്നം. പലർക്കും ഗൾഫിലെത്തിയാൽ തന്നെ പഴയ വേതനം ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്.
കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സാധാരണ സർവീസ് അടുത്ത മാസം മുതൽ പുനരാരംഭിക്കുമോയെന്നതും വ്യക്തമായിട്ടില്ല എന്നാൽ യു.എ.ഇയിലേക്ക് സന്ദർശക വിസയിൽ കൂടുതൽ പേർ ഇപ്പോൾ പോകുന്നുണ്ട്. അവിടെ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കൂടുതൽ ഇളവുകളും മറ്റും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മാത്രമല്ല സന്ദർശക വിസക്ക് ചെലവും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

