നാവിക താവളത്തിൽനിന്ന് വിമാന സർവിസുകൾ 29 വരെ
text_fieldsനെടുമ്പാശ്ശേരി: കൊച്ചി നാവികസേന വിമാനത്താവളത്തിൽനിന്ന് ഏർപ്പെടുത്തിയ വിമാന സർവിസുകൾ ഇൗ മാസം 29 വരെ തുടരും. നേരേത്ത 26 വരെയാണ് സർവിസുകൾ ക്രമീകരിച്ചിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം 29ന് ഉച്ചക്ക് രണ്ടിേന തുറക്കൂ. അതിനാലാണ് നാവികസേന വിമാനത്താവളത്തിൽനിന്ന് സർവിസുകൾ നീട്ടിയത്.
വെള്ളപ്പൊക്കത്തെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാലാണ് താൽക്കാലികമായി നാവികസേന വിമാനത്താവളത്തിൽനിന്ന് സർവിസുകൾ ആരംഭിച്ചത്. 29 വരെ ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെ ഉപകമ്പനിയായ അലൈൻസ് എയർലൈൻസിെൻറയും സർവിസുകൾ ഉണ്ടാകും.
കൊച്ചിയിൽനിന്ന് മൊത്തം ഏഴ് സർവിസാണ് ക്രമീകരിച്ചത്. ഇൻഡിഗോക്ക്് മൂന്നും അലൈൻസ് എയർലൈൻസിന് നാലും സർവിസുകൾ. ബംഗളൂരു-കൊച്ചി-ബംഗളൂരു, ബംഗളൂരു-കൊച്ചി-ചെന്നൈ, ചെെന്നെ-കൊച്ചി-ബംഗളൂരു റൂട്ടുകളിലാണ് ഇൻഡിഗോ സർവിസ്.
ഹൈദരാബാദ്-കൊച്ചി-ഹൈദരാബാദ്, ബംഗളൂരു-കൊച്ചി-ബംഗളൂരു, ചെെന്നെ-തിരുച്ചിറപ്പിള്ളി-കൊച്ചി-ചെന്നൈ, ബംഗളൂരു-കൊച്ചി-ബംഗളൂരു റൂട്ടുകളിലാണ് അലൈൻസ് സർവിസ്. ചെറുവിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുന്നത്.
