Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range മലപ്പുറത്തുകാരുടെ മാനവികതക്ക് അഭിവാദ്യമർപ്പിച്ച് എയർ ഇന്ത്യ
text_fieldsbookmark_border
ന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് സജ്ജരായ മലപ്പുറത്തുകാർക്ക് അഭിവാദ്യവുമായി എയർ ഇന്ത്യ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അഭിവാദ്യമർപ്പിച്ചത്.
ഇത് കേവലം ധൈര്യത്തിൻെറ മാത്രം കാര്യമല്ല, മാനവികതയുടെ സ്പർശനമാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പണയം വെച്ച മലപ്പുറത്തുകാർക്ക് ഞങ്ങൾ അഭിവാദ്യമാർപ്പിക്കുന്നു -എയർ ഇന്ത്യ എക്സ്പ്രസ് ഫേസ്ബുക് പേജിൽ കുറിച്ചു.
അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങൾ ഒത്തൊരുമിച്ചതിനെ പ്രകീർത്തിച്ച് 'ദി ടെലഗ്രാഫ്' പത്രം മുഖപേജിൽ വാർത്തകൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
