തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പുതിയ എയർ ഇന്ത്യ സർവിസ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ പുതിയ സർവിസ് ആരംഭിച്ചു. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവിസ് ആണിത്. മുംബൈ-തിരുവനന്തപുരം സർവിസ് (എ.ഐ. 657) രാവിലെ 05.40ന് പുറപ്പെട്ട് 07:55ന് എത്തും.
മടക്ക വിമാനം (എ.ഐ. 658) തിരുവനന്തപുരത്തുനിന്ന് രാവിലെ 08:55 മണിക്ക് പുറപ്പെട്ട് 11:15ന് മുംബൈയിലെത്തും. ബിസിനസ് ക്ലാസ് ഉൾപ്പെടെ 122 സീറ്റുകളുണ്ടാകും.
മുംബൈ വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പ്, യു.കെ, യുഎസ്, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം-മുംബൈ സെക്ടറിലെ നാലാമത്തെ പ്രതിദിന സർവിസാണിത്. ഇൻഡിഗോയും രണ്ട് പ്രതിദിന സർവിസുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

