Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ സ്വകാര്യവത്​കരണം​ ഹജ്ജ്​ സർവിസിനെ ഗുരുതരമായി ബാധിക്കുമെന്ന്​ സമിതി 

text_fields
bookmark_border
എയർ ഇന്ത്യ സ്വകാര്യവത്​കരണം​ ഹജ്ജ്​ സർവിസിനെ ഗുരുതരമായി ബാധിക്കുമെന്ന്​ സമിതി 
cancel
കൊ​ണ്ടോ​ട്ടി: എ​യ​ർ ഇ​ന്ത്യ​യെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ ഹ​ജ്ജ്​ സ​ർ​വി​സി​ന് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന്​ ഹ​ജ്ജ്​ ന​യ പു​ന​ര​വ​ലോ​ക​ന സ​മി​തി. അ​ടു​ത്ത അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ന​യം ത​യാ​റാ​ക്കു​ന്ന​തി​ന്​​ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​പ​രാ​മ​ർ​ശ​മു​ള്ള​ത്. 

സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം, കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി എ​ന്നി​വ​ർ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ക്കു​ന്നു. എ​ന്നാ​ൽ, ഏ​ത്​ രീ​തി​യി​ലാ​ണ്​ ഹ​ജ്ജ്​ സ​ർ​വി​സി​നെ ബാ​ധി​ക്കു​ക എ​ന്ന​ത്​ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​േ​പ്പാ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. 

അ​തേ​സ​മ​യം, നി​ര​ക്ക് ​വ​ർ​ധ​ന പ​രി​ഹ​രി​ക്കാ​ൻ ആ​ഗോ​ള ടെ​ൻ​ഡ​ർ ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സൗ​ദി ഭ​ര​ണ​കൂ​ട​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണ​െ​മ​ന്ന്​ സ​മി​തി നി​ർ​ദേ​ശി​ച്ചു. നി​ല​വി​ൽ ഒ​രു​ഭാ​ഗ​ത്തേ​ക്ക്​ വി​മാ​ന​ങ്ങ​ൾ ആ​ളി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​േ​യാ​ഗി​ക്കാ​മോ എ​ന്ന​ത്​ പ​ഠി​ക്കാ​ൻ വ്യോ​മ​യാ​ന-​ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും അ​സീ​സി​യ്യ​യി​ൽ​ത​ന്നെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന സ​മി​തി നി​ർ​ദേ​ശം സ്വാ​ഗ​താ​ർ​ഹ​മാ​​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ ഗ്രീ​ൻ, അ​സീ​സി​യ്യ കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ക്ക​യി​ൽ ഹ​ജ്ജി​ന് ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കാ​റു​ള്ള​ത്. ഗ്രീ​ൻ കാ​റ്റ​ഗ​റി മ​ക്ക​യു​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലും അ​സീ​സി​യ്യ കാ​റ്റ​ഗ​റി അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​മാ​ണ്. ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ കൂ​ട​ു​ത​ൽ പ​ണം ന​ൽ​ക​ണം. കു​റ​ഞ്ഞ തീ​ർ​ഥാ​ട​ക​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​വി​ടെ താ​മ​സ​ത്തി​ന് അ​വ​സ​രം ല​ഭി​ക്കാ​റു​ള്ള​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ഴു​വ​ൻ ഒ​രേ തു​ക​യി​ൽ ഒ​രേ സ്​​ഥ​ല​ത്ത് താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്​ ഗു​ണം ​െച​യ്യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaprivatisationkerala newsmalayalam newsHaj flights
News Summary - Air India privatisation will affect Haj flights
Next Story