Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങൾ ആകാശച്ചുഴിയില്‍പെട്ടു

text_fields
bookmark_border
air-india
cancel

കൊച്ചി: രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങൾ ആകാശച്ചുഴിയില്‍പെട്ടു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന് ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു. 172 യാത്രക്കാരുമായി യാത്ര പുറപ്പെട്ട വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി അവിടുന്ന് കൊച്ചിയിലേക്ക് പോകുന്ന എ 1467 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാർക്ക് ചെറിയ പരിക്കുകൾ പറ്റിയെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. അതിവേഗം താഴെയിറക്കിയതിനാൽ വിമാനത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേതുടർന്ന് മടക്കയാത്ര നടത്തേണ്ട വിമാനം നാലു മണിക്കൂര്‍ വൈകുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ സുരക്ഷ വിഭാഗം അറിയിച്ചു. സെപ്റ്റംബർ 17ന് ഡൽഹി-വിജയവാഡ വിമാനമാണ് ആകാശച്ചുഴിയില്‍പെട്ട മറ്റൊന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Planes Hit By Turbulence -Kerala News
Next Story