Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ...

കൊച്ചിയിൽ എയർഇന്ത്യക്കുള്ള ഇന്ധന വിതരണം പുനഃസ്​ഥാപിച്ചു

text_fields
bookmark_border
കൊച്ചിയിൽ എയർഇന്ത്യക്കുള്ള ഇന്ധന വിതരണം പുനഃസ്​ഥാപിച്ചു
cancel

ന്യൂഡൽഹി/മുംബൈ: കൊച്ചി ഉൾപെടെ ആറു വിമാനത്താവളങ്ങളിൽ എയർഇന്ത്യക്കുള്ള ഇന്ധന വിതരണം എണ്ണക്കമ്പനികൾ പുനഃസ്​ഥ ാപിച്ചു. നഷ്​ടത്തിലോടുന്ന എയർഇന്ത്യ 4300 കോടി രൂപ കുടിശ്ശിക വരുത്തിയ സാഹചര്യത്തിൽ​ കമ്പനികൾ ആറു എയർപോർട്ടുകളിൽ ഇന്ധനവിതരണം നിർത്തുകയായിരുന്നു​​. ഇന്ത്യൻ ഓയിൽ, ഭാരത്​ പെട്രോളിയം, ഹിന്ദുസ്​ഥാൻ പെട്രോളിയം എന്നീ കമ്പനികൾ കൊച്ചി, പുണെ, വിശാഖപട്ടണം, പട്​ന, റാഞ്ചി, മൊഹാലി എയർപോർട്ടുകളിലാണ്​ വിതരണം നിർത്തിയിരുന്നത്​.

സർക്കാർ ഇടപെട്ട്​ നടത്തിയ ചർച്ചയെ തുടർന്നാണ്​ വിതരണം പുനഃസ്​ഥാപിക്കാൻ തീരുമാനമായത്​. ഇതുപ്രകാരം കുടിശ്ശികയിലേക്ക്​ പ്രതിമാസം 100 കോടി വീതം എയർഇന്ത്യ നൽകണം. ഭാവിയിൽ വിതരണം ചെയ്യുന്ന ഇന്ധനത്തി​​​െൻറ പണം നൽകുന്നതിൽ കമ്പനികൾ മുന്നോട്ടുവെച്ച നിർദേശങ്ങളും എയർ ഇന്ത്യ അംഗീകരിച്ചു. ഇതോടെ ശനിയാഴ്​ച വൈകുന്നേരം ആറു വിമാനത്താവളങ്ങളിലും ഇന്ധന വിതരണം തുടങ്ങി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiair indiakerala newsnedumbassery airportmalayalam newsflight fuel filling
News Summary - air india fuel filling from kochi restarted -kerala news
Next Story