Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ വിമാനം വൈകി; ...

ഗവർണറുടെ വിമാനം വൈകി;  എയർ ഇന്ത്യ മാപ്പ്​ പറഞ്ഞു

text_fields
bookmark_border
ഗവർണറുടെ വിമാനം വൈകി;  എയർ ഇന്ത്യ മാപ്പ്​ പറഞ്ഞു
cancel


തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം സ​ഞ്ച​രി​ക്കേ​ണ്ടി​യി​രു​ന്ന വി​മാ​നം ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി​യ സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ മാ​പ്പ് പ​റ​ഞ്ഞു. എ​യ​ർ ഇ​ന്ത്യ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ഗ​വ​ർ​ണ​റെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച്​ ക്ഷ​മ​േ​ചാ​ദി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​ട്ട്​ വ​ന്ന്​ വി​വ​ര​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്ത​ു​മെ​ന്നും രാ​ജ്​​ഭ​വ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 

ചൊ​വ്വാ​ഴ്ച രാ​ത്രി 11ന് ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്കാ​ണ് പു​റ​പ്പെ​ട്ട​ത്. പൈ​ല​റ്റി​​​െൻറ ഡ്യൂ​ട്ടി സ​മ​യം അ​വ​സാ​നി​ച്ച​താ​ണ്​ കാ​ര​ണ​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. പ​ക​രം സം​വി​ധാ​ന​മൊ​ന്നും എ​യ​ർ ഇ​ന്ത്യ ഒ​രു​ക്കി​യി​രു​ന്നി​ല്ല. താ​നൂ​രി​ലെ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. ഗ​വ​ർ​ണ​റു​ടെ യാ​ത്രാ​വി​വ​രം നേ​ര​ത്തെ​ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്ന​താ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്​ ഒ​ന്ന​ര​മ​ണി​ക്കൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - air india flight late issue
Next Story