Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയർ ഇന്ത്യ വീണ്ടും...

എയർ ഇന്ത്യ വീണ്ടും ചതിച്ചു; ജിദ്ദ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി 

text_fields
bookmark_border
എയർ ഇന്ത്യ വീണ്ടും ചതിച്ചു; ജിദ്ദ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി 
cancel

നെ​ടു​മ്പാ​ശ്ശേ​രി: എ​യ​ർ ഇ​ന്ത്യ വി​മാ​നം ച​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഉം​റ തീ​ർ​ഥാ​ട​ക​രു​ൾ​പ്പെ​ടെ 150ലേ​റെ യാ​​ത്ര​ക്കാ​ർ ഒ​രു​ദി​വ​സം മു​ഴു​വ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.55ന് ​ജി​ദ്ദ​യി​ലേ​ക്ക്​ തി​രി​ക്കേ​ണ്ടി​യി​രു​ന്ന എ.​ഐ 963 വി​മാ​ന​മാ​ണ് പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​മ്പോ​ൾ ത​ക​രാ​റി​ലാ​യ​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വി​മാ​നം നേ​ര​േ​ത്ത പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന വാ​ദ​വു​മാ​യി യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി. പ​ക​രം​സം​വി​ധാ​ന​മു​ണ്ടാ​ക്കാ​തെ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​ല്ലെ​ന്നും ഇ​വ​ർ വാ​ശി​പി​ടി​ച്ചു. 

മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും ഇ​വ​ർ ഇ​റ​ങ്ങാ​തെ​വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പൊ​ലീ​സി​​െൻറ സ​ഹാ​യം തേ​ടി. പൊ​ലീ​സ്​ അ​നു​ന​യി​പ്പി​ച്ച് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. ത​ക​രാ​ർ വ​ലു​താ​യ​തി​നാ​ൽ പ​ക​രം മും​ബൈ​യി​ൽ​നി​ന്ന്​ പാ​ർ​ട്സ്​ എ​ത്തി​ക്കേ​ണ്ടി​യി​രു​ന്നു. പാ​ർ​ട്സ്​ എ​ത്തി​യ​ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ത്ര​മാ​ണ്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് രാ​ത്രി​യോ​ടെ​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. വി​മാ​നം ത​ക​രാ​റി​ലാ​യാ​ൽ യ​ഥാ​സ​മ​യം പ​ക​രം സം​വി​ധാ​ന​മു​ണ്ടാ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ത​യാ​റാ​കാ​ത്ത​താ​ണ് പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india flight
News Summary - air india flight delayed
Next Story