Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയര്‍ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-റിയാദ് സര്‍വിസ് ഇന്നുമുതല്‍

text_fields
bookmark_border
എയര്‍ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-റിയാദ് സര്‍വിസ് ഇന്നുമുതല്‍
cancel

കൊണ്ടോട്ടി: എയര്‍ഇന്ത്യ എക്സ്പ്രസിന്‍െറ കോഴിക്കോട്-റിയാദ് വിമാന സര്‍വിസിന് വെള്ളിയാഴ്ച തുടക്കമാകും. റണ്‍വേ റീകാര്‍പ്പറ്റിങിന്‍െറ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്-റിയാദ് സെക്ടറിലാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍  ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം രാവിലെ 11.45ന് എത്തും. അവിടെ നിന്ന് ഉച്ചക്ക് 1.15ന് തിരിക്കുന്ന വിമാനം രാത്രി 8.45ന് മടങ്ങിയത്തെും. 20 കിലോഗ്രാം ബാഗേജും എഴ് കിലോ ഗ്രാം ഹാന്‍ഡ്ബാഗുമാണ് അനുവദിക്കുക. ആദ്യയാത്രയില്‍ വ്യാഴാഴ്ച വരെ 165 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. 189 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ബി 777-300 വിമാനമാണ് സര്‍വിസ് നടത്തുക. ആദ്യയാത്രക്ക് എത്തുന്നവര്‍ക്ക് മധുരം നല്‍കിയാകും സ്വീകരണം.

നേരത്തെ, കോഴിക്കോട്-ജിദ്ദ റൂട്ടില്‍ 424 സീറ്റുള്ള എയര്‍ഇന്ത്യയുടെ ബി 747 ജംബോജെറ്റ് വിമാനവും കോഴിക്കോട്-റിയാദ് റൂട്ടില്‍ 342 സീറ്റുള്ള ബി 777 വിമാനവുമായിരുന്നു സര്‍വിസ് നടത്തിയിരുന്നത്. സൗദി എയര്‍ലൈന്‍സ് 344 സീറ്റുള്ള ബോയിങ് 777 വിമാനമാണ് കരിപ്പൂരിലേക്ക് സര്‍വിസിനായി ഉപയോഗിച്ചിരുന്നത്.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - air india express service to gulf
Next Story