Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയന്ത്രത്തകരാർ; എ​യ​ർ...

യന്ത്രത്തകരാർ; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി

text_fields
bookmark_border
Air India Express
cancel

നെ​ടു​മ്പാ​ശ്ശേ​രി: യ​ന്ത്ര​ത്ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ക്കി. ഐ.​എ​ക്സ് 412 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് രാ​ത്രി 8.35ന് ​അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. 193 യാ​ത്ര​ക്കാ​രും പൈ​ല​റ്റു​ൾ​പ്പെ​ടെ ആ​റ് ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.

ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​നാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. ഈ ​സം​വി​ധാ​നം ത​ക​രാ​റി​ലാ​യാ​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി റ​ൺ​വേ​യി​ലി​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ട​വ​റി​ൽ പൈ​ല​റ്റ് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് നെ​ടു​മ്പാ​ശ്ശേ​രി മേ​ഖ​ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ആം​ബു​ല​ൻ​സു​ക​ളും മെ​ഡി​ക്ക​ൽ സം​ഘ​വും വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ് സം​ഘ​വു​മെ​ത്തി​യി​രു​ന്നു. വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷ​മാ​ണ് പ​റ​ക്കു​ന്ന​തി​നി​ട​യി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച വി​വ​രം പ​ല യാ​ത്ര​ക്കാ​രും അ​റി​യു​ന്ന​ത്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷ​മേ ഇ​നി ഈ ​വി​മാ​നം പ​റ​ത്തു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emergency landingAir India Express
News Summary - Air India Express flight emergency landing in Kochi
Next Story