എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി കൊച്ചിയിൽ തിരിച്ചിറക്കി
text_fieldsനെടുമ്പാശ്ശേരി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി കൊച്ചിയിൽ തിരിച്ചിറക്കി. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽനിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. കാബിനകത്ത് പുക കണ്ടതായി ഒരു യാത്രക്കാരൻ അറിയിക്കുകയായിരുന്നു. ക്യാബിൻ ക്രൂ ഉടൻ ഇക്കാരം പൈലറ്റിനെ അറിയിച്ചു. പൈലറ്റ് കൊച്ചി വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിന് വിവരം കൈമാറി. എമർജൻസി ലാൻഡിങ്ങിനുള്ള സന്നാഹങ്ങൾ വിമാനത്താവളത്തിൽ ഒരുക്കി. 11ന് വിമാനം സുരക്ഷിതമായി ഇറങ്ങി.
എൻജിനീയറിങ് ടീമിന്‍റെ പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ പുകയോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുടെയോ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിമാനത്തില്‍ ഉള്ളിയും പച്ചക്കറികളും ഉള്ളതിനാല്‍ അതില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 5.14ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാര്‍ക്ക് പുറപ്പെടാന്‍ ക്രമീകരണങ്ങള്‍ ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിൽ ജീവനക്കാരടക്കം മൊത്തം 181 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ ദുൈബയിൽനിന്ന് എത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഷാർജയിലേക്ക് യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

