Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനടിക്കറ്റ്​ നിരക്ക്​ വർധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്​ കത്തയച്ചു

text_fields
bookmark_border
വിമാനടിക്കറ്റ്​ നിരക്ക്​ വർധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്​ കത്തയച്ചു
cancel
Listen to this Article

തിരുവനന്തപുരം: ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് നിരക്ക്​ കുത്തനെ വർധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രവാസികൾക്കും കോവിഡിനുശേഷം സജീവമായ ടൂറിസം മേഖലക്കും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർധനയെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ടിക്കറ്റ് നിരക്ക് വർധന പ്രവാസികളെ വലിയരീതിയിൽ ബാധിക്കുന്നു. നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാനക്കമ്പനികള്‍ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാനടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air fare hike: CM sends letter to PM
Next Story