Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kozhikode airport
cancel
Homechevron_rightNewschevron_rightKeralachevron_rightഎയർ ബബ്​ൾ: സംസ്ഥാന...

എയർ ബബ്​ൾ: സംസ്ഥാന സർക്കാറിൽനിന്ന്​ അനുമതി വൈകുന്നു, സൗദി സർവിസുകൾ നീളും

text_fields
bookmark_border

കരിപ്പൂർ: എയർ ബബ്​ൾ കരാർ പ്രകാരം സൗദി അറേബ്യയിലേക്ക്​ കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ നീളും. നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം ജനുവരി 11നായിരുന്നു സർവിസ്​ ആരംഭിക്കേണ്ടത്​.

റിയാദ്​ സെക്ടറിൽ സൗദി വിമാനക്കമ്പനിയായ ഫ്ലൈ നാസ്​ സർവിസ്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിൽനിന്ന്​ അനുമതി വൈകുന്നതിനാൽ ബുക്കിങ്​ ആരംഭിക്കാനായിട്ടില്ല. എയർ ബബ്​ൾ പ്രകാരം അതത്​ സംസ്ഥാന സർക്കാറിന്‍റെ അനുമതികൂടി വേണം. ഇതിന്​ വിമാനക്കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്​.

സർക്കാർ അനുമതി ലഭിച്ച​ ശേഷമേ ബുക്കിങ്​ ആരംഭിക്കാൻ സാധിക്കൂവെന്ന്​ ഇവർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ 11ന്​ തുടങ്ങാനാകില്ല. റിയാദ്​ സെക്ടറിൽ ആഴ്ചയിൽ മൂന്ന്​ സർവിസാണ് ഇവർ​ നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന്​ റിയാദിൽനിന്നെത്തുന്ന വിമാനം 8.30ന്​ മടങ്ങും.

ജിദ്ദ, ദമ്മാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക്​ എല്ലാം ഈ സർവിസിന്​ കണക്ഷൻ വിമാനം ലഭിക്കും. ഇൻഡിഗോയും ജിദ്ദ, ദമ്മാം സെക്​ടറിൽ 11 മുതൽ സർവിസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. നിലവിലെ സാഹചര്യത്തിൽ സൗദിയിൽനി​ന്ന്​ ഇങ്ങോട്ട്​ മാത്രമേ യാത്ര അനുവദിക്കൂ. സൗദിയിലേക്കുള്ള യാത്ര സംബന്ധിച്ച്​ പിന്നീട്​ അറിയിക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode airportAir Bubble
News Summary - Air Bubble: Permission from state government is delayed and Saudi services will be extended
Next Story