Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് അനാസ്ഥ -മുഖ്യമന്ത്രി

text_fields
bookmark_border
എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് അനാസ്ഥ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനാസ്ഥ കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം എയിംസിനായി നാല് സ്ഥലങ്ങൾ സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അനുകൂല തീരുമാനം കേന്ദ്രം സ്വീകരിച്ചിട്ടില്ല. സ്ഥലം പരിശോധിക്കാൻ വിദഗ്ധ സംഘം എത്തിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

നാല് സ്ഥലങ്ങളുടെ സൗകര്യങ്ങൾ വിലയിരുത്തി ഒരെണ്ണം കേന്ദ്രത്തോട് നിർദേശിക്കും. ഇതിൽ കേന്ദ്രത്തിന്‍റെ നിലപാട് ആരായും. അതിന് ശേഷം തുടർനടപടികളെ കുറിച്ച് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും പിണറായി നിയമസഭയെ അറിയിച്ചു.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - aims in kerala
Next Story