എയിംസ് പാറ്റ്ന മലയാളി അസോസിയേഷന് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsപാറ്റ്ന: എയിംസ് പാറ്റ്ന മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്യൂൻപാലസ് നോസ ഫുൽവാരി ഷെരീഫിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി മാവേലി വരവേൽപ്പ്, തിരുവാതിര, വടംവലി, ഓണസദ്യ, വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി.
ശ്രുതി മോളുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ജോയിൻ സെക്രട്ടറി ലിമ പി.ജി അസോസിയേഷൻ അംഗങ്ങളെ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് വിശാന്ത് വി.എസ് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. വാർഷിക റിപ്പോർട്ട് ട്രഷറർ പ്രവീൺ പി അവതരിപ്പിച്ചു. സെക്രട്ടറി അനു എ.എസ് സന്നിഹിതനായിരുന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് കുമാർ കെ.ജി, ഷെറിൻ സിനോജ് (വൈസ് പ്രസിഡന്റ്), റാം മോഹൻ (ജോയിന്റ് ട്രഷറർ), ദിവ്യ, നീതു മോൾ ടി.എസ്, തോമസ് സക്കറിയ, സുജീഷ് എൻ.എസ്, സിനോജ് തോമസ്, സുജിത് എം.എ, ഗിരീഷ് കൃഷ്ണ, അബ്ദുൽ ഹനീസ്, വിനീത് കുമാർ വി.വി, ജിജിത്, ഷിറാസ്, ട്വിങ്കിൾ ഷാജി, ഡോ. ദേവിക, ഡോ. കൃഷ്ണദേവ് എന്നിവർ ഓണാശംസകൾ നേർന്നു.
എംയിസ് പാറ്റ്ന യൂനിയൻ തെരെഞ്ഞടുപ്പിൽ മത്സരിച്ച ശ്രുതി മോൾ, ജെനിൽ രാജ്, റാം മോഹൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആദരിച്ചു. എക്സിക്യൂട്ടീവ് അംഗം റെനീഷ് ലോറൻസ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

