Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചർച്ചക്ക് തയാറെന്ന് ഫെഡറേഷൻ; െഎ ലീഗ് ടീമുകളുടെ പിണക്കം മാറുന്നു
text_fieldsbookmark_border
കോഴിക്കോട്: സൂപ്പർ കപ്പ് ഫുട്ബാൾ ബഹിഷ്കരിച്ച െഎ ലീഗ് ടീമുകളുടെ പിണക്കം മാറ ുന്നു. െഎ ലീഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും ചർച്ചചെയ്യാമെന്ന് അഖില േന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) പ്രസിഡൻറ് പ്രഫുൽ പേട്ടൽ സമ്മതിച്ചതോെടയാണ് പ്രതിഷേധിച്ച ഒമ്പത് ക്ലബുകൾ കടുംപിടിത്തം അവസാനിപ്പിക്കുന്നത്.
ഗോകുലം കേരള, മിനർവ പഞ്ചാബ്, െഎസ്വാൾ എഫ്.സി എന്നീ ടീമുകൾ സൂപ്പർകപ്പ് ബഹിഷ്കരിച്ചതിനാൽ എതിരാളികളായ പുണെ സിറ്റി, ഡൽഹി ഡൈനാമോസ്, ചെന്നെയിൻ എഫ്.സി ടീമുകൾക്ക് വാക്കോവർ കിട്ടിയിരുന്നു. വീണ്ടും യോഗ്യത മത്സരങ്ങൾ നടത്തിയാൽ സൂപ്പർ കപ്പിൽ കളിക്കാൻ തയാറാണെന്ന് മിനർവ പഞ്ചാബ് ടീം ഉടമ രഞ്ജിത് ബജാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഗോകുലം, മിനർവ, െഎസ്വാൾ ടീമുകൾക്ക് വീണ്ടും അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡൻറുമായി ചർച്ച നടത്താൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടു മാസമായി എ.െഎ.എഫ്.എഫിെൻറ പിന്നാലെ നടക്കുകയായിരുന്നെന്ന് രഞ്ജിത് ബജാജ് പറഞ്ഞു. ‘പ്രഫുൽ പേട്ടൽ ചർച്ചക്ക് വിളിച്ചതിൽ അതിയായ സന്തോഷം. ഏകീകൃത ലീഗിൽ 20 ടീമുകൾ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷ’ -രഞ്ജിത് ബജാജ് പറഞ്ഞു.
പത്ത് വീതം െഎ ലീഗ്, െഎ.എസ്.എൽ ടീമുകളെയുൾപ്പെടുത്തി പുതിയ ലീഗ് വേണമെന്നാണ് െഎ ലീഗ് ക്ലബുകളുടെ ആവശ്യം. എന്നാൽ െഎ ലീഗിൽനിന്ന് ആറും െഎ.എസ്.എല്ലിൽനിന്ന് പത്തും ടീമുകളുമായി ലീഗ് നടത്താനാണ് എ.െഎ.എഫ്.എഫ് ആഗ്രഹിക്കുന്നത്. സൂപ്പർ കപ്പിെൻറ യോഗ്യത മത്സരങ്ങൾ ഗോകുലം, മിനർവ, െഎസ്വാൾ ടീമുകൾ ബഹിഷ്കരിച്ചത് െഎ ലീഗിലെ എല്ലാ ടീമുകൾക്കും വേണ്ടിയാണെന്നാണ് മറ്റ് ക്ലബ് ഉടമകളുടെ അഭിപ്രായം. അതിനാലാണ് ഇൗ ടീമുകളുടെ സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾ വീണ്ടും നടത്തണമെന്ന് ആവശ്യമുയരുന്നത്. ബഹിഷ്കരിച്ച ടീമുകൾക്ക് എ.െഎ.എഫ്.എഫ് കഴിഞ്ഞ ദിവസം അയച്ച കത്തിൽ നിലപാട് അറിയിക്കണെമന്നാവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story